കോഴിക്കോട്: നേമത്ത് സ്ഥാനാര്‍ത്ഥി ആക്കുമോ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കെ മുരളീധരന്‍. നേമത്ത് യുഡിഎഫിന് വിജയിക്കാന്‍ കഴിയുമെന്നും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെങ്കില്‍ പൂര്‍ണ്ണ വിജയമായിരിക്കുമെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. നേമം ബിജെപിയുടെ കോട്ടയല്ലെന്നും അത് രാജഗോപാല്‍ തന്നെ വ്യക്തമാക്കിയതാണെന്നും മുരളി ആവര്‍ത്തിച്ചു. സ്ഥാനാര്‍ത്ഥിയാക്കുകയാണെങ്കില്‍ നാളെ തന്നെ തിരുവനന്തപുരത്തെത്തി പ്രചാരണം തുടങ്ങുമെന്നും മുരളീധരന്‍ പറഞ്ഞു.
