തിരുവനന്തപുരം: സ്പീക്കറുടെ ഡയസില്‍ക്കയറി മുദ്രാവാക്യം വിളിച്ച നാല് പ്രതിപക്ഷ അംഗങ്ങള്‍ക്ക് ശാസന. റോജി ജോണ്‍, അന്‍വര്‍ സാദത്ത് എല്‍ദോസ് കുന്നപ്പള്ളി, ഐ.സി.ബാലകൃഷ്ണന്‍ എന്നിവരെയാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ശാസിച്ചത്. ഇത് വ്യക്തിപരമായ നടപടിയല്ലെന്നും ജനാധിപത്യ സമൂഹത്തെ ബാധിക്കുന്ന നടപടികളിലാണ് ശിക്ഷയെന്നും സ്പീക്കര്‍ ശാസന നല്‍കിക്കൊണ്ട് പറഞ്ഞു.
