സ്വര്‍ണക്കടത്ത് കേസില്‍ കോടിയേരിയുടെ ഭാര്യയെ കസ്റ്റംസ് ചോദ്യം ചെയ്യും; ഐ ഫോണ്‍ ലഭിച്ചത് വിനോദിനിക്കെന്ന് കസ്റ്റംസ്  

225 0

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി അടുത്ത ആഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകണമെന്ന് കാണിച്ച് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കി.

യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് വാങ്ങി കൊടുത്ത ആറ് ഐഫോണുകളില്‍ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍ 1.13 ലക്ഷം രൂപ വില വരുന്ന ഐഫോണാണ് വിനോദിനി ഉപയോഗിച്ചത്. സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ഐഫോണുകളില്‍ ഏറ്റവും വില കൂടിയ ഫോണായിരുന്നു ഇത്.

സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തയായതിന് പിന്നാലെ ഈ ഫോണ്‍ സ്വിച്ച് ഓഫായെങ്കിലും കസ്റ്റംസ് സിം കാര്‍ഡും അതുപയോഗിച്ച ആളേയും കണ്ടെത്തിയെന്നാണ് സൂചന. നേരത്തെ തന്നെ ഈ ഐഫോണിനെ ചൊല്ലി വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ഡോളര്‍ കടത്തിലും സ്വര്‍ണക്കടത്തിലും ലൈഫ് മിഷനിലും ഇടപെട്ടതിന് സ്വപ്നയ്ക്ക് കൈക്കൂലി എന്ന നിലയിലാണ് സന്തോഷ് ഈപ്പന്‍ ഐഫോണുകള്‍ വാങ്ങി നല്‍കിയത് എന്നാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍.  

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയായിരുന്ന വ്യക്തിക്ക് അതിന്റെ പങ്ക് ലഭിച്ചു എന്നത് സിപിഎമ്മിനേയും സര്‍ക്കാരിനേയും ഒരേപോലെ പ്രതിരോധത്തിലാക്കും. മുഖ്യമന്ത്രിക്കും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയതായി ഇന്നലെ കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

സ്വപ്ന ആവശ്യപ്പെട്ട പ്രകാരമാണ് ഐഫോണുകള്‍ വാങ്ങി നല്‍കിയതെന്ന് നേരത്തെ സന്തോഷ് ഈപ്പന്‍ വ്യക്തമാക്കിയിരുന്നു. ഈ ഫോണ്‍ എങ്ങനെ വിനോദിനിക്ക് കിട്ടി എന്നതിലാണ് കസ്റ്റംസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. വിനോദിനിയുടെ പേരിലുള്ള സിമ്മാണ് ഫോണില്‍ ഉപയോഗിച്ചതെന്ന് കസ്റ്റംസിന് വ്യക്തമായിട്ടുണ്ട്. സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ഐഫോണുകള്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍, സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എന്നിങ്ങനെ പല പ്രമുഖര്‍ക്കും ലഭിച്ചിട്ടുണ്ട്. എന്നാല്‍  ആറ് ഐഫോണുകളില്‍ ഏറ്റവും വില കൂടിയ ഒന്ന് ആരുടെ കൈയിലാണെന്നത് നേരത്തെ വിവാദമുണ്ടായിരുന്നു.

Related Post

മാനസിക രോഗിയാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നു: ലിസി വടക്കേല്‍

Posted by - Dec 2, 2019, 04:08 pm IST 0
മൂവാറ്റുപുഴ: കന്യാസ്ത്രീയെ പിഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി കേസിലെ സാക്ഷി ലിസി വടക്കേല്‍ ആരോപിച്ചു. തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന്…

തൃപ്തി ദേശായി വീണ്ടും ശബരിമലയിലേക്ക്

Posted by - Nov 14, 2019, 01:58 pm IST 0
മുംബയ്: ശബരിമലയിൽ യുവതി പ്രവേശനത്തിന് സുപ്രീം കോടതി സ്‌റ്റേ നൽകാത്തതുകൊണ്ട്  ഉടൻ ശബരിമലയ്ക്ക് പുറപ്പെടുമെന്ന് സാമൂഹിക പ്രവർത്തക തൃപ്തി ദേശായി പറഞ്ഞു . പുനഃപരിശോധനാ ഹർജികൾ ഏഴംഗ…

അമിത് ഷാ ഞായറാഴ്ച തിരുവനന്തപുരത്ത്  

Posted by - Mar 6, 2021, 10:30 am IST 0
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച തലസ്ഥാനനഗരിയിലെത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനത്തിനാണ് അദേഹം തിരുവനന്തപുരത്തെത്തുന്നത്. കേന്ദ്ര…

പി വി സിന്ധുവിനെ  ഇന്ന് കേരളം ആദരിക്കും 

Posted by - Oct 9, 2019, 10:14 am IST 0
തിരുവനന്തപുരം : ലോക ബാഡ്മിന്റൺ ചാമ്പ്യനായ പി.വി. സിന്ധുവിനെ  ഇന്ന് കേരളം ഇന്ന് ആദരിക്കും. ഏറ്റുവാങ്ങും. ഇന്ന് വൈകുന്നേരം 3.30ന് ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ…

ശബരിമല തിരുവാഭരണം എവിടെയും സമര്‍പ്പിച്ചിട്ടില്ല:  ശശികുമാരവര്‍മ

Posted by - Feb 6, 2020, 12:56 pm IST 0
തിരുവനന്തപുരം: ശബരിമലയിലെ തിരുവാഭരണം ആരും എവിടെയും സമര്‍പ്പിച്ചിട്ടില്ല എന്നാൽസമർപ്പിച്ചെന്ന് ചിലര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പന്തളം രാജകൊട്ടാരംപ്രധിനിധി. തിരുവാഭരണം ശബരിമല ക്ഷേത്രത്തിലേക്ക് കൊടുക്കുന്നത്  ആചാരത്തിന്റെ ഭാഗമായാണ്. തിരുവാഭരണം ക്ഷേത്രത്തിന്…

Leave a comment