തിരുവനന്തപുരം: സര്‍ക്കാരിനെ ഉപദേശിക്കാനും നിർദ്ദേശങ്ങൾ നല്‍കാനുമുള്ള അധികാരം നിയമപരമായി തനിക്കുണ്ടെന്നും സര്‍ക്കാരുമായി ഏറ്റുമുട്ടുകയാണെന്ന വിമർശനം തെറ്റാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ നിയമിച്ചതു രാഷ്ട്രപതിയാണെന്നും പ്രതിപക്ഷ നീക്കത്തെ സ്വാഗതം ചെയ്യുന്നതായും ഗവര്‍ണര്‍ പറഞ്ഞു. മാധ്യമങ്ങള്‍ പറയുന്നത് ഗവര്‍ണറെ മാറ്റാന്‍ പ്രതിപക്ഷം സ്പീക്കര്‍ക്കു കത്ത് കൊടുത്തിട്ടുണ്ടെന്നാണ്. ഗവര്‍ണറെ നിയമിച്ചത് രാഷ്ട്രപതിയാണ്. പരാതിയുണ്ടെങ്കില്‍ അറിയിക്കേണ്ടത് അവിടെയാണ്.
