തിരുവനന്തപുരം : ഹിന്ദി ദിവസായ സെപ്റ്റംബർ 14ന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണച്ച്കൊണ്ട് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഭാഷയുടെ ഉപയോഗവും രാജ്യത്തെ അഖണ്ഡത നിലനിർത്താൻ സഹായിക്കുമെന്ന അമിത് ഷായുടെ അഭിപ്രായത്തെ പിന്താങ്ങിക്കൊണ്ടാണ് ഗവർണറുടെ ട്വീറ്റ്.
തന്റെ ഔദ്യോഗിക ട്വിറ്റർ ആക്കൗണ്ടായ കേരളാ ഗവർണർ എന്ന അക്കൗണ്ട് വഴിയാണ് ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായം വ്യക്തമാക്കിയത്.
