തിരുവനന്തപുരം : ശബരിമല പ്രക്ഷോഭണ സമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ ആരംഭിച്ച നവോത്ഥാന മൂല്യ സംരക്ഷണ സമിതിയിൽ പിളർന്നു .
നവോത്ഥാന സമിതി സംവരണ സംരക്ഷണ സമിതിയായി മാറിയെന്ന് ജോയിന്റ് കൺവീനർ സി പി സുഗതൻ അഭിപ്രായപ്പെട്ടു. സമിതിയിലെ 54 സംഘടനകളാണ് നവോത്ഥന സമിതിയിൽ നിന്ന് പുറത്തേക്ക് വരുന്നത്. വിശാല ഹിന്ദു ഐക്യത്തിന് തടസമായതിനാലാണ് സമിതി വിടുന്നതെന്നും സുഗതൻ പറഞ്ഞു.
പ്രവർത്തനം ചില സാമുദായിക നേതാക്കളിൽ മാത്രം ചുരുങ്ങുന്നു വെന്നും സമിതിയിൽ അഭിപ്രായമുണ്ട്. മുന്നോക്ക വിഭാഗത്തിലെ പ്രവർത്തകർക്ക് അർഹിച്ച പരിഗണന നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്. ഹിന്ദു നവോത്ഥാനം ലക്ഷ്യമാക്കിയാണ് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയുടെ നേതൃത്വത്തിൽ 2009ൽ ഹിന്ദു പാർലമെന്റ് രൂപീകരിച്ചത് . .