കോഴിക്കോട്: ഒന്നുമില്ലാതിരുന്ന ഒരു പാര്‍ട്ടിയെ തിരഞ്ഞെടുപ്പു ഗോദകളില്‍ കരുത്തുറ്റ എതിരാളിയാക്കാന്‍ പാര്‍ട്ടി അധ്യക്ഷപദവിയില്‍ ഇരുന്നുകൊണ്ട്ഏറെ വിയര്‍പ്പൊഴുക്കേണ്ടി
വന്ന നേതാവാണ് വി. മുരളീധരന്. കമ്യൂണിസ്റ്റുകാരുടെശക്തി കേന്ദ്രത്തില്‍ കോണ്‍ഗ്രസ്അനുഭാവിയുടെ മകനായിജനിച്ച മുരളീധരന്റെ ജന്മനിയോഗം കേരളത്തില്‍ബി.ജെ.പിയെ വളര്‍ത്തലായിരുന്നു. ഈ നിയോഗംകൃത്യതയോടെ നടപ്പാക്കിയതിന്റെ അംഗീകാരമാണ്എം.പി സ്ഥാനവും ഇപ്പോള്‍തേടിയെത്തിയിരിക്കുന്ന കേന്ദ്രമന്ത്രി പദവിയും.കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ 45 ദിവസംകാല്‍നട യാത്ര നടത്തിബി.ജെ.പിക്കു ബൂത്ത് കമ്മിറ്റിഉണ്ടാക്കിയ മുരളീധരന്, കേരളത്തിലും ബി.ജെ.പിക്കുമേല്‍വിലാസമുണ്ടാക്കിയ ശേഷമാണ് സംസ്ഥാന അധ്യക്ഷകസേര കുമ്മനം രാജശേഖരനു കൈമാറിയത്.മികച്ച സംഘാടകന്‍ എന്നനിലയില്‍ പ്രധാനമന്ത്രിയുടെയും ബി.ജെ.പി ദേശീയ
അധ്യക്ഷന്റെയും ആര്.എസ.്എസ് നേതൃത്വത്തിന്റെയുംവിശ്വസ്തനാണ് മുരളീധരന്.സംസ്ഥാന അധ്യക്ഷ പദവിഒഴിഞ്ഞപ്പോള്‍ തന്നെ കേന്ദ്രനേതൃത്വത്തില്‍ മുരളീധരന്‍പദവി ഉറപ്പിച്ചിരുന്നു. പാര്‍ട്ടിയുടെ സംഘാടന മേഖലകളിലെല്ലാം കഴിവു തെളിയിച്ചമുരളീധരനെ ജനപ്രതിനിധി എന്ന നിലയില്‍ പുതിയനിയോഗം ഏല്‍പ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ബി.ജെ.പി
ക്കു ജയിപ്പിക്കാന്‍ കഴിയുന്നരാജ്യസഭ സീറ്റിനായുള്ള കാത്തിരിപ്പിനൊടുവില്‍ മഹാരാഷ്ട്രയില്‍ നിന്നു മുരളീധരന് എതിരില്ലാതെ എം.പിയായി.തലശേരി സ്വദേശിയായ മുര
ളീധരന്‍ എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. തലശേരി താലൂക്ക് സെക്രട്ടറി, കണ്ണൂര്‍ ജില്ലാ പ്രമുഖ്,സംസ്ഥാന സെക്രട്ടറി എന്നീപദവികള്‍ നേടി. ബ്രണ്ണന്‍ കോളജില്‍ നിന്ന് ബി.എ ഇംഗ്ലീഷ്ലിറ്ററേച്ചര്‍ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പി.എസ്.സി നിയമനം ലഭിച്ചു. എ.ബി.വി.പിയുടെ ഉത്തരമേഖല ചുമതല ലഭിച്ചതോടെ സര്‍ക്കാര്‍ജോലി ഉപേക്ഷിച്ചു മുഴുവന്‍ സമയ പാര്‍ട്ടിപ്രവര്‍ത്തകനായി. പ്രവര്‍ത്തന മേഖല കോഴിക്കോട്ടേക്കു മാറ്റി. എ.ബി.വി.പിയുടെ ദേശീയ സെക്രട്ടറിയായി അ
ഞ്ചു കൊല്ലം മുംബൈയിലും മുരളീധരന് പ്രവര്‍ത്തിച്ചു. ആ പഴയ തട്ടകത്തില്‍ നിന്നാണ് ആദ്യമായി എം.പി സ്ഥാനം അദ്ദേഹത്തെ തേടിയെത്തുന്നതെന്നത് മറ്റൊരു യാദൃച്ഛികത.1998ല്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് നെഹ്റു യുവ കേന്ദ്രയുടെ വൈസ് ചെയര്‍മാനുംപിന്നീട് സെക്രട്ടറി റാങ്കില്‍ ഡയറക്ടര്‍ ജനറലുമായി. 13 വര്‍ഷംആര്‍.എസ്.എസ് പ്രചാരകനായിരുന്നു. 2004ല്‍ബി.ജെ.പിയുടെ പരിശീലന വിഭാഗം ദേശീയ കണ്‍വീനറായി. 2006ല്‍ പി.കെ. കൃഷ്ണദാസിന്റെ കമ്മിറ്റിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റും 2009ല്‍ ബി.ജെ.പി സംസ്ഥാനപ്രസിഡന്റുമായി. ചേളന്നൂര്‍ എസ്.എന്‍ കോളജ് അധ്യാപിക ഡോ. കെ.എസ്. ജയശ്രീയാണ് ഭാര്യ.
Related Post
എസ്എസ്എല്‍സി പരീക്ഷ ഫലം തിങ്കളാഴ്ച
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിച്ചേക്കും. ഫലം അംഗീകരിക്കുവാനുള്ള പരീക്ഷ ബോര്‍ഡ് യോഗം തിങ്കളാഴ്ച രാവിലെയാണ് ചേരാന്‍ നിശ്ചയിച്ചിരിക്കുന്നത്. അന്ന് തന്നെ ഉച്ചതിരിഞ്ഞ് ഫലം പ്രഖ്യാപിക്കുവാനാണ്…
ജനുവരി രണ്ടിന് താന്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് പറഞ്ഞിട്ടില്ല: ബിന്ദു അമ്മിണി
കോട്ടയം: പേടി കൊണ്ടാണ് താന്‍ ഓഫീസിലെത്തിയില്ല എന്ന് മന്ത്രി എ.കെ ബാലന് പറയുന്നതെന്ന് ബിന്ദു അമ്മിണി. ജനുവരി രണ്ടിന് ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് പറഞ്ഞിട്ടില്ലെന്നും ബിന്ദു…
നാളെ മുതൽ നടക്കാനിരുന്ന സ്വകാര്യബസ് പണിമുടക്ക് പിന്‍വലിച്ചു
കോഴിക്കോട്: നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. ചര്‍ച്ചയിലെ തീരുമാനങ്ങള്‍…
മഹ കേരള തീരം വിട്ടു, സംസ്ഥാനത്ത് ഇന്ന് മഴ കുറകുറയും
കോഴിക്കോട്: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപംകൊണ്ട 'മഹ' ചുഴലിക്കാറ്റ് കേരളതീരം വിട്ടു. കേരളത്തില്‍ പൊതുവെ മഴ കുറയുമെന്നാണ് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ ഇപ്പോൾ അറിയിക്കുന്നത്. കേരള…
കൂടത്തായി കൊലപാതകക്കേസ്: ജോളിക്ക് വേണ്ടി ആളൂർ ഹാജരാകും
കോഴിക്കോട് : കൂടത്തായി കൂട്ടകൊലപാതക കേസിൽ അറസ്റ്റിലായ ജോളിക്ക് വേണ്ടി ക്രിമിനൽ വക്കീൽ ബി.എ. ആളൂർ ഹാജരാകും. അദ്ദേഹത്തിന്റെ ജൂനിയർ അഭിഭാഷകർ ജയിലിലെത്തി ജോളിയെക്കൊണ്ട് വക്കാലത്ത് ഒപ്പിട്ടു…