കരുനാഗപ്പള്ളി: ഓണാട്ടുകരയുടെ നെല്ലറകളില്‍ വേനല്‍ക്കാലത്തും സമൃദ്ധമായി ജലമെത്തിക്കാന്‍ ചെക്ക്ഡാം തയ്യാറാകുന്നു. പള്ളിക്കലാറിലാണ് കാര്‍ഷിക മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് പുതിയ തടയണയുടെ നിര്‍മാണം. പള്ളിക്കലാറ്റില്‍ തൊടിയൂര്‍ പാലത്തിന് തെക്കുഭാഗത്തായി നിര്‍മാണം പുരോഗമിക്കുന്ന ചെക്ക് ഡാം യാഥാര്‍ഥ്യമാകുന്നതോടെ വേനല്‍ക്കാലത്തും പരിസരപ്രദേശങ്ങളിലെ നെല്‍പ്പാടങ്ങളില്‍ കൃഷിക്കായി ജലം എത്തിക്കാനാകും. സംസ്ഥാന സര്‍ക്കാര്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് വഴി 2017-18 ബജറ്റില്‍ ഉള്‍പ്പെടുത്തി 75 ലക്ഷം രൂപ ചെലവഴിച്ചാണ് ചെക്ക്ഡാം നിര്‍മിക്കുന്നത്. സംഭരിക്കുന്ന ജലം ഡാമിന്റെ വടക്കുഭാഗത്തുള്ള പമ്പുഹൗസ് വഴി ആര്യന്‍പാടം ഉള്‍പ്പെടെയുള്ള പാടശേഖരങ്ങളില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഭാവിയില്‍ ഡാം കേന്ദ്രീകരിച്ച് കുടിവെള്ള പദ്ധതിയുടെ സാധ്യതയും പരിശോധിക്കുന്നുണ്ട്. ഇതിനായി ജലവിഭവ വകുപ്പ് ജലത്തിലെ ഉപ്പിന്റെ സാന്ദ്രത സംബന്ധിച്ച് പരിശോധന നടത്തും. നിലവില്‍ പള്ളിക്കലാറ്റില്‍നിന്ന് ജലം പമ്പ് ചെയ്ത് കൃഷിക്കായി ഉപയോഗിക്കുന്നുണ്ടെങ്കിലും വേനല്‍ക്കാലമാകുന്നതോടെ നീരൊഴുക്ക് കുറഞ്ഞ് പമ്പിങ് നിലയ്ക്കും. പുതിയ ഡാം യാഥാര്‍ഥ്യമാകുന്നതോടെ വേനല്‍ക്കാലത്തും പമ്പിങ് നടത്തി കൃഷിക്കാവശ്യമായ ജലം എത്തിക്കാനാകും. ഡാം നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും പകുതി ജോലികള്‍ പൂര്‍ത്തിയായതായും പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന മൈനര്‍ ഇറിഗേഷന്‍ എന്‍ജിനിയര്‍ സി ജ്യോതി പറഞ്ഞു. മൂന്ന് ഷട്ടര്‍ ഡാമിനുണ്ടാകും. പടിഞ്ഞാറുഭാഗത്ത് ബണ്ട് റോഡിനോടു ചേര്‍ന്ന് ഒരു ഷട്ടറും കിഴക്കുഭാഗത്ത് രണ്ടു ഷട്ടറും. വേനല്‍ക്കാലത്ത് ഷട്ടറുകള്‍ ഉപയോഗിച്ച് ജലനിരപ്പ് നിയന്ത്രിക്കും. ഓണാട്ടുകരയുടെ കാര്‍ഷിക സമൃദ്ധിയുടെ ഭാഗമായിരുന്ന തൊടിയൂര്‍, തഴവ, കുലശേഖരപുരം പഞ്ചായത്തുകളില്‍ ഉപ്പുവെള്ളം കയറിയും ബണ്ട് തകര്‍ന്നും മറ്റും കൃഷി നിലച്ചിരുന്ന നിരവധി പാടശേഖരങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടലിലൂടെ ചീപ്പുകള്‍ സ്ഥാപിച്ചും ബണ്ടുകള്‍ ബലപ്പെടുത്തിയും കൃഷി പുനരാരംഭിക്കാന്‍ കഴിഞ്ഞതായി ആര്‍ രാമചന്ദ്രന്‍ എംഎല്‍എ പറഞ്ഞു. തൊടിയൂര്‍ വട്ടക്കായലിലും കുലശേഖരപുരത്തെ മാരൂര്‍താഴംപാടം ഉള്‍പ്പടെയുള്ളയിടങ്ങളിലും ഇങ്ങനെ കൃഷി വീണ്ടെടുത്തു. ഉപ്പുവെള്ളം കയറാതിരിക്കാന്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ആലപ്പാട്, ക്ലാപ്പന, കുലശേഖരപുരം പഞ്ചായത്തുകളില്‍ അഞ്ചോളം ഷട്ടറുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.
Related Post
ആര്യങ്കാവിലെ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു പൂട്ടാന്‍ നീക്കമെന്ന് ആരോപണം
കൊല്ലം: ആര്യങ്കാവിലെ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു പൂട്ടാന്‍ നീക്കം നടക്കുന്നതായി ആക്ഷേപം. രണ്ടു ദീര്‍ഘ ദൂര ബസുകളുടെ സര്‍വീസ് പുനലൂര്‍ ഡിപ്പോയിലേക്ക് മാറ്റുന്നത് ആര്യങ്കാവ് ഡിപ്പോ അടച്ചു…
കൊല്ലം കോർപറേഷനിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു
കൊല്ലം : കനത്ത മഴ മൂലം കൊല്ലം കോർപറേഷൻ പരിധിയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. ഇന്നലെ രാത്രി കൊല്ലം ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും…
പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 61കാരന്‍ അറസ്റ്റില്‍
കൊല്ലം: വള്ളിക്കീഴില്‍ പതിനൊന്നുകാരിയെ അറുപത്തൊന്നുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തെ തുടര്‍ന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കീഴ് സ്വദേശിയായ മണിയനാണ് അറസ്റ്റിലായത്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍…
കൊല്ലത്ത് നാലുവയസുകാരി അമ്മയുടെ മർദനമേറ്റ് മരിച്ചു
കൊല്ലം: അമ്മയുടെ മർദനമേറ്റ് നാലുവയസുകാരി മരിച്ചു. ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് കുട്ടിയെ യുവതി മർദിച്ചത്. കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം നടന്നത് . കുട്ടിയുടെ ശരീരത്തിൽ ക്രൂരമായി മർദനമേറ്റതിന്റെ…
ബീച്ചില്‍ സാമൂഹിക വിരുദ്ധശല്യം: സുരക്ഷാ വേലി തകര്‍ത്തതായി പരാതി
കൊല്ലം : ബീച്ചില്‍ സാമൂഹിക വിരുദ്ധശല്യം. സഞ്ചാരികള്‍ അപകടത്തില്‍പ്പെടാതെ കെട്ടിയിരുന്ന സുരക്ഷാവേലി തകര്‍ത്തു. അപായ സൂചന നല്‍കാന്‍ നാട്ടിയിരുന്ന ചുവന്ന കൊടി കവര്‍ന്നു.ഞായര്‍ രാത്രിയിലാണു സംഭവം. ഒരു…