കൊല്ലം: അമ്മയുടെ മർദനമേറ്റ് നാലുവയസുകാരി മരിച്ചു. ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് കുട്ടിയെ യുവതി മർദിച്ചത്. കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം നടന്നത് . കുട്ടിയുടെ ശരീരത്തിൽ ക്രൂരമായി മർദനമേറ്റതിന്റെ പാടുകളുണ്ട്. മകളെ മർദിച്ചുവെന്ന കാര്യം അമ്മ തന്നെയാണ് പൊലീസിനെ അറിയിച്ചത്. യുവതി കഴക്കൂട്ടം പൊലീസിന്റെ കസ്‌റ്റഡിയിലാണ്.
