കടയ്ക്കല്‍ : റേഷന്‍കട പരിശോധിക്കാനെത്തിയ വനിതാ സിവില്‍ സപ്ലൈസ് ഇന്‍സ്‌പെക്ടറോടു പരുഷമായി സംസാരിച്ചതു കണ്ടു നിന്ന സ്ത്രീയുടെ പരാതിയില്‍ കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.
കടയ്ക്കലിലാണു സംഭവം. ഈ കടയിലെ കാര്‍ഡുടമകളെ മറ്റൊരു കടയിലേക്കു മാറ്റി. വനിതാ ഉദ്യോഗസ്ഥയോടു പരുഷമായി സംസാരിച്ചത് സ്ത്രീ എന്ന നിലയില്‍ തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നു കാണിച്ചാണ് ഒരു വനിത ദക്ഷിണ മേഖലാ റേഷനിംഗ് കണ്‍ട്രോളര്‍ക്ക് പരാതി നല്‍കിയത്. മുഖ്യമന്ത്രി, സംസ്ഥാന വനിതാ കമ്മിഷന്‍ തുടങ്ങിയവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
ലൈസന്‍സിയുടെ പെരുമാറ്റം സംബന്ധിച്ചു ഉദ്യോഗസ്ഥ ഓഫിസില്‍ വിവരം അറിയിച്ചെങ്കിലും രേഖാമൂലം പരാതി നല്‍കിയിരുന്നില്ല. റേഷനിങ് കണ്‍ട്രോളറുടെ അറിയിപ്പിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം ജില്ലാ സപ്ലൈ ഓഫിസര്‍ ബി.ജയശ്രീ റേഷനിങ് ഇന്‍സ്പക്ടര്‍ ആയ വനിതയുടെ മൊഴി എടുക്കുകയും കട പരിശോധിക്കുകയും ചെയ്തു. ജോലി തടസ്സപ്പെടുത്തുന്ന വിധത്തില്‍ പെരുമാറിയെന്നും പരിശോധനാ റിപ്പോര്‍ട്ടില്‍ ഒപ്പിടാന്‍ ലൈസന്‍സി വിസമ്മതിച്ചെന്നും ഉദ്യോഗസ്ഥ മൊഴി നല്‍കി.
ജില്ലാ സപ്ലൈ ഓഫിസര്‍ സ്റ്റോക്ക് പരിശോധിച്ചപ്പോള്‍ ക്രമക്കേടും കണ്ടെത്തി. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കടയിലെ കാര്‍ഡുടമകളെ സമീപത്തെ 161 ാം നമ്പര്‍ കടയിലേക്കു മാറ്റിയിട്ടുണ്ട്. ഈ കട ഒന്നര കിലോമീറ്റര്‍ ദൂരെയായതിനാല്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കടയുടെ സമീപത്തു കടമുറി വാടകയ്‌ക്കെടുത്തു സബ് സെന്റര്‍ തുറക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട റേഷന്‍ കടയില്‍ നിന്നു സാധനം സമീപ റേഷന്‍ കടയിലേയ്ക്ക് മാറ്റാന്‍ എത്തിയ സിവില്‍ സപ്ലൈ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. കട സസ്‌പെന്‍ഡ് ചെയ്തത് ക്രമ വിരുദ്ധമെന്നു ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പൊലീസും സ്ഥലത്തെത്തി.
Related Post
ഓണാട്ടുകരയുടെ കാര്‍ഷിക സമൃദ്ധിക്ക് ചെക്ക് ഡാം ഒരുങ്ങുന്നു
കരുനാഗപ്പള്ളി: ഓണാട്ടുകരയുടെ നെല്ലറകളില്‍ വേനല്‍ക്കാലത്തും സമൃദ്ധമായി ജലമെത്തിക്കാന്‍ ചെക്ക്ഡാം തയ്യാറാകുന്നു. പള്ളിക്കലാറിലാണ് കാര്‍ഷിക മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് പുതിയ തടയണയുടെ നിര്‍മാണം. പള്ളിക്കലാറ്റില്‍ തൊടിയൂര്‍ പാലത്തിന് തെക്കുഭാഗത്തായി…
ആര്യങ്കാവിലെ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു പൂട്ടാന്‍ നീക്കമെന്ന് ആരോപണം
കൊല്ലം: ആര്യങ്കാവിലെ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു പൂട്ടാന്‍ നീക്കം നടക്കുന്നതായി ആക്ഷേപം. രണ്ടു ദീര്‍ഘ ദൂര ബസുകളുടെ സര്‍വീസ് പുനലൂര്‍ ഡിപ്പോയിലേക്ക് മാറ്റുന്നത് ആര്യങ്കാവ് ഡിപ്പോ അടച്ചു…
കൊല്ലത് മകന്‍ അമ്മയെ കൊലപ്പെടുത്തി കുഴിച്ചുമൂടി
കൊല്ലം: മാതാവിനെ മകന്‍ കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ചെമ്മാം മുക്ക് ക്രിസ്തുരാജ് സ്‌കൂളിന് സമീപം പട്ടത്താനം നീതി നഗര്‍ കിഴക്കതില്‍ വീട്ടില്‍ പരേതനായ സുന്ദരേശന്റെ…
ബീച്ചില്‍ സാമൂഹിക വിരുദ്ധശല്യം: സുരക്ഷാ വേലി തകര്‍ത്തതായി പരാതി
കൊല്ലം : ബീച്ചില്‍ സാമൂഹിക വിരുദ്ധശല്യം. സഞ്ചാരികള്‍ അപകടത്തില്‍പ്പെടാതെ കെട്ടിയിരുന്ന സുരക്ഷാവേലി തകര്‍ത്തു. അപായ സൂചന നല്‍കാന്‍ നാട്ടിയിരുന്ന ചുവന്ന കൊടി കവര്‍ന്നു.ഞായര്‍ രാത്രിയിലാണു സംഭവം. ഒരു…
കൊല്ലം കോർപറേഷനിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു
കൊല്ലം : കനത്ത മഴ മൂലം കൊല്ലം കോർപറേഷൻ പരിധിയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. ഇന്നലെ രാത്രി കൊല്ലം ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും…