ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം വെമ്പായം കുഞ്ചിറ കടുവാക്കുഴി ചെവിട്ടിക്കുഴിയില്‍ ബാലകൃഷ്ണന്റെയും ഇന്ദിരയുടെയും മകന്‍ ദിലീപ് കുമാര്‍ (37) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ 5.30ന് ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയ തീര്‍ത്ഥാടകസംഘം തിരികെ കയറിയപ്പോള്‍ ദിലീപിനെ കാണാതാവുകയായിരുന്നു.
