കോട്ടയം: വൈക്കം-വെച്ചൂര്‍ റോഡ് വീതികൂട്ടി, ആധുനിക രീതിയില്‍ പുനര്‍നിര്‍മ്മിക്കു ന്നതിനുള്ള സാങ്കേതിക തട സ്സങ്ങള്‍ നീങ്ങി. തിരഞ്ഞെ ടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലി ച്ചാലുടന്‍ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും. സി.കെ.ആശ എം. എല്‍. എ. പൊതുമരാമത്ത് ചീഫ് എന്‍ ജിനീയറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തി ലാണ് സാങ്കേതിക തടസ്സങ്ങ ള്‍ പരിഹരിക്കാന്‍ നടപടിയാ യത്. ഇനി ഏറ്റെടുക്കേണ്ട സ്ഥലങ്ങള്‍ നിര്‍ണ്ണയിച്ച് പി. ഡബ്ല്യൂ. ഡി സര്‍ക്കാരിന് നല്‍കാനും തുടര്‍ന്ന് ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്ത രവിറങ്ങും.
രണ്ട് തരത്തിലാണ് സ്ഥല മേറ്റെടുക്കാന്‍ കഴിയുക. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയ മമനുസരിച്ചാണെങ്കില്‍ സര്‍ക്കാരിന് ഒരു വില നിശ്ചയിച്ച് ഏകപക്ഷീയമായി ഏറ്റെടുക്കാം. അതില്‍ പിന്നെ വില പേശലുകളുണ്ടാവില്ല. ഉടമയെ വിളിച്ചുവരുത്തി വിലപേശി, വില നിശ്ചയിച്ച് ഏറ്റെടുക്കുന്നതാണ് മറ്റൊരു രീതി. സ്ഥലമുടമകള്‍ക്ക് അര്‍ഹമായ വില കിട്ടുക ഈ രീതിയില്‍ സ്ഥലമേറ്റെടുക്കു മ്പോഴാണ്. ഉടമയുമായി സംസാരിച്ച് ന്യായമായ വില നല്‍കി സ്ഥലം ഏറ്റെടുക്ക ണമെന്ന് എം.എല്‍.എ റവ ന്യൂ അധികൃതരോട് ആവശ്യ പ്പെട്ടിട്ടുണ്ട്.
സ്ഥലമേറ്റെടുക്കല്‍ പൂര്‍ ത്തിയായാല്‍ ടെണ്ടര്‍ നടപടി കളിലേക്ക് കടക്കും. 14 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന റോഡിനായി 97.3 കോടി രൂപ യുടെ പദ്ധതിക്കാണ് കിഫ് ബി അംഗീകാരം നല്‍കിയി ട്ടുള്ളത്. ജില്ലയിലെ തന്നെ ഏറ്റവും തിരക്കേറിയ റോഡു കളിലൊന്നായ വൈക്കം – വെച്ചൂര്‍ റോഡ് വീതികൂട്ടി പുനര്‍ നിര്‍മ്മിക്കണമെന്നത് ദീര്‍ഘകാലമായുള്ള ആവശ്യ മാണ്.
2016 ലെ സംസ്ഥാന ബജ റ്റിലാണ് പദ്ധതി പ്രഖ്യാപിച്ച ത്. നിലവില്‍ ഒരു സമയം ഒരു വാഹനത്തിന് കടന്നുപോകാ ന്‍ മാത്രം വീതിയുള്ള അഞ്ചു മന പാലത്തിന്റെ പുനര്‍നിര്‍ മ്മാണവും സ്ഥലമേറ്റെടുക്ക ലുമടക്കമാണ് പദ്ധതി ബജ റ്റില്‍ ഉള്‍പ്പെടുത്തിയത്. സം സ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊ ന്നായ കുമരകം, ആലപ്പുഴ, ചേര്‍ത്തല, കോട്ടയം ഭാഗങ്ങ ളിലേക്ക് പോകുന്ന വാഹന ങ്ങളാണ് ഈ റോഡിനെ പ്ര ധാനമായും ആശ്രയിക്കുന്നത്. വെച്ചൂര്‍ വഴി കുമരകം, കോ ട്ടയം റോഡ് യാഥാര്‍ത്ഥ്യമായി പതിറ്റാണ്ടുകള്‍ക്കുള്ളില്‍ വാഹനങ്ങള്‍ പലമടങ്ങായി വര്‍ദ്ധിച്ചു. പക്ഷേ റോഡിന് വീതിയോ നിലവാരമോ കൂടി യിരുന്നില്ല. അതുകൊണ്ടു തന്നെ വാഹനഗതാഗതം ദുര്‍ ഘടവും അപകടം നിറഞ്ഞ തുമായ റോഡായി വൈക്കം- വെച്ചൂര്‍ റോഡ് മാറിയിരുന്നു.