വൈക്കം: വൈക്കം നഗരസഭയില്‍ ബിജെപിക്ക് വിജയം. യുഡിഎഫിന്റെ സിറ്റിങ് സീറ്റ് ബിജെപി പിടിച്ചെടുത്തു. നഗരസഭയിലെ 21 -ാം ഡിവിഷനിലാണ് ബിജെപി 79 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചത്. ആകെ പോള്‍ ചെയ്ത 605 വോട്ടില്‍ ബിജെപിയിലെ കെ.ആര്‍. രാജേഷ് 257 വോട്ട് നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയ രാജേഷിന് 178 വോട്ട് കിട്ടി.
