ഒരിയ്ക്കലും രണ്ടാമത് ചൂടാക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളെപ്പറ്റി മനസ്സിലാക്കാം.
1.മുട്ട
മുട്ടയാണ് ഒന്നാം നമ്പറായി പറയേണ്ടിയിരിക്കുന്നത്. ഒരുകാരണവശാലും മുട്ട രണ്ടാമത് ചൂടാക്കരുത്. എന്തെന്നാല്‍, മുട്ടയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്നതോതിലുള്ള പ്രോട്ടീന്‍ വീണ്ടും ചൂടാക്കുമ്പോള്‍ വിഷകരമായി മാറുകയും ശരീര വ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും.
2.ചിക്കനും ബീഫും
പഴയ ചിക്കനും ബീഫും വീണ്ടും വീണ്ടും ചൂടാക്കിയാൽ രുചി കൂടും. പക്ഷെ ഇതിൽ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീന്‍ ഘടകം കുഴപ്പക്കാരനാണ്. ഒരിക്കല്‍ വേവിച്ച ചിക്കനും ബീഫും രണ്ടാമത് വേവിച്ചു കഴിച്ചാല്‍ പെട്ടെന്ന് രോഗമുണ്ടാക്ക്കില്ല, പക്ഷെ, ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾ മാറാരോഗിയാവും.
3.ചീര
വലിയ അളവില്‍ അയണും നൈട്രേറ്റും അടങ്ങിയിട്ടുള്ള ചീര രണ്ടാമത് ചൂടാക്കിയാല്‍ നൈട്രേറ്റ്, നൈട്രൈറ്റായി മാറുകയും ഗുരുതരമായ ആരോഗ്യപ്രശ്‌നം സൃഷ്‌ടിക്കുകയും ചെയ്യും.
4.കുമിള്‍/ കൂണ്
ഒരുദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത കുമിള്‍ വീണ്ടും ചൂടാക്കുകയും ചെയ്യരുത്. വീണ്ടും ചൂടാക്കുമ്പോള്‍ കുമിള്‍ വിഷമായി മാറും.
5.അരി
ചോറ് പിറ്റേദിവസവും ചൂടാക്കി ഉപയോഗിക്കുന്നത് സര്‍വ സാധാരണമാണ്. എന്നാല്‍ ഇങ്ങനെ രണ്ടാമത് ചൂടാക്കുമ്പോള്‍, ചോറും വിഷകരമായി മാറാന്‍ സാധ്യതയുണ്ട്. ഇത് കുടലിൽ ഇറിവേഴ്‌സിബിൾ ആയ കയറ്റങ്ങൾ വരുത്തുന്നു. ശരീരം കേടാക്കാന്‍ ഇടയാക്കും. ചൂടാക്കാതെ കഴിയ്ക്കുന്ന പഴഞ്ചോറ് പക്ഷെ ആരോഗ്യകരമാണ്.
6.എണ്ണ
എന്ത് എണ്ണ ആയാലും രണ്ടാമത് ചൂടാക്കി ഉപയോഗിക്കാന്‍ പാടില്ലെന്നും, ഇത് ക്യാന്‍സറിന് കാരണമാകുമെന്ന കാര്യം എല്ലാര്‍ക്കും അറിയാം. പക്ഷേ ആരും ഇത് പാലിക്കാറില്ല.
7.ബീറ്റ് റൂട്ട്
മുമ്പ് ചീരയുടെ കാര്യം പറഞ്ഞതുപോലെ ധാരാളം നൈട്രേറ്റ് അടങ്ങിയ ഭക്ഷണമാണ് ബീറ്റ്റൂട്ട്. ചൂടാക്കുമ്പോള്‍ ഈ നൈട്രേറ്റ് വിഷകരമായ നൈട്രൈറ്റായി മാറും.
8.ഉരുളക്കിഴങ്ങ്
വളരെ പോഷകഗുണമുള്ള ഒന്നാണ് ഉരുളകിഴങ്ങ്. എന്നാല്‍ ഉരുളകിഴങ്ങ് സാധാരണ ഊഷ്‌മാവില്‍ ഏറെനാള്‍ വെക്കുന്നതും, രണ്ടാമത് ചൂടാക്കി ഉപയോഗിക്കുന്നും ദോഷകരമാണ്. ഭക്ഷ്യവിഷബാധയ്‌ക്ക് ഇത് കാരണമാകും. പച്ച നിറം വന്ന ഉരുളക്കിഴങ്ങ് ഉപയോഗയ്ക്കുകയേ അരുത്.
9.കോഫി
കോഫി വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് പതിവാണ്. എന്നാല്‍ ഇത് ഭക്ഷ്യവിഷബാധയ്‌ക്കും ഹൃദയംസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകും. ആദ്യത്തെ തവണ തിളപ്പിച്ചതിനു ശേഷം കഴിയ്ക്കുക. പിന്നെ തണുത്താൽ തണുത്ത പടി മാത്രം കഴിയ്ക്കുക.
9.കൊഴുപ്പ് ഇല്ലാത്ത പാല്‍
കൊഴുപ്പ് ഇല്ലാത്ത പാല്‍ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.