ഇല്ലിനക്കരി – പുകയിറ – അട്ടത്തെ കരി – ഗൃഹധൂമം)
നിങ്ങളിലെ പ്രായം ചെന്നവരുടെ കുട്ടിക്കാലത്ത്,
മുട്ടൊന്നു പൊട്ടിയാല്‍ വീട്ടിലെ അട്ടത്തു നിന്ന് കരിയെടുത്തു തേക്കും. കുട്ടിയുടെ കണ്ണുകള്‍ മഞ്ഞളിച്ചാല്‍, രക്തം കുറഞ്ഞാല്‍, അട്ടത്തെ കരി ഒരു പിടി വാരി, (ചെന്തെങ്ങിന്റെ) കരിക്കു വെട്ടി കരി അതിലിട്ട് ഒരു ചട്ടിയില്‍ മണല്‍ ഇട്ട് അതിന്റെ നടുക്ക് ആ കരിക്ക് വെച്ച് അടിയില്‍ നിന്ന് തീ കത്തിച്ച് തിളപ്പിച്ച് ബ്രാണ്ടി പോലെ ഇരിക്കുന്ന ചുവന്ന വെള്ളം കുടിപ്പിക്കും. രണ്ടു നേരം കുടിക്കുമ്പോള്‍ രക്തം ഉണ്ടാകും. പല്ലിനു വേദന വന്നു കവിള്‍ മുഴുവന്‍ നീര് ആയാല്‍ അട്ടത്തെ കരി എടുത്തു തേനില്‍ ചാലിച്ച് തോരെത്തോരെ ഇടും. നാലു പ്രാവശ്യം ഇടുമ്പോള്‍ നീര് പോകും. ഈ മരുന്നുകള്‍ കൊടുത്ത തള്ള നാനോ കാര്‍ബണ്‍ ട്യൂബും നാനോ വയറും ഒന്നും പഠിച്ചിരുന്നില്ല. നാളെ രാവിലെ ഇത് ഒട്ടേറെ രംഗങ്ങളില്‍ ഉപയോഗമാവുമ്പോള്‍ നിങ്ങളുടെ മതബോധനത്തിന്റെ ആളുകള്‍ പൊക്കിപ്പിടിച്ച് ഇതൊക്കെ പഴയ ആളുകള്‍ക്ക് അറിയാമായിരുന്നു എന്നു പറഞ്ഞു നടന്നിട്ടു കാര്യമില്ല. ഇന്ന് ഉപയോഗിക്കുന്നുണ്ടോ എന്നതാണ് പ്രശ്നം. ഇപ്പോള്‍ ഉപയോഗിക്കുന്നവരെ പുച്ഛിക്കും. ഇന്ന് ഉപയോഗിക്കുന്നതൊക്കെ തെറ്റും ഇന്നലെ ഉപയോഗിച്ചതൊക്കെ ശരിയും ആണെന്ന് പിന്നീട് ഒരിക്കല്‍ കണ്ടെത്തിയാല്‍ അന്ന് അതിന്റെ പിറകെ നിങ്ങള്‍ പോകും.
കടപ്പാട് : സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്