നാരങ്ങാകുളിയിലൂടെ ദിവസം മുഴുവന്‍ ഉന്മേഷം; നാരങ്ങാ ഉപയോഗിച്ച് എങ്ങനെ കുളിക്കാം  

213 0

എപ്പോഴും നല്ല ഫ്രഷായി സുന്ദരകുട്ടപ്പന്മാരായി ഇരിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുണ്ട്. പക്ഷേ, പലര്‍ക്കും ആഗ്രഹം പോലെ കാര്യങ്ങള്‍ നടക്കുന്നില്ല. ഉന്മേഷമില്ലെന്നുള്ളതാണ് ഇത്തരക്കാരുടെ പ്രധാനപരാതി. ദിവസവും ഉന്മേഷം പകരാനുള്ള എളുപ്പവഴിയാണ് നാരങ്ങാകുളി. നാരങ്ങ ഉപയോഗിച്ച് എങ്ങനെ കുളിക്കാം, എന്തെല്ലാം ചെയ്യണം എന്ന് നോക്കാം.

ഇളം നിറമുള്ള നാരങ്ങയാണ് അനുയോജ്യം. പച്ച പൂര്‍ണ്ണമായും മാറാത്തവയും ഉപയോഗിക്കാം. കൂടുതല്‍ പഴുത്തവ മൃദുവായ ഉള്‍ഭാഗമുള്ളവയാണ്. ഇവ അനുയോജ്യമല്ല.

നാരങ്ങയുടെ തോല്‍ നീക്കം ചെയ്ത് കഷ്ണങ്ങളാക്കി മുറിക്കുക.ഒരു നാരങ്ങ രണ്ട് കഷ്ണങ്ങളാക്കുകയാണ് നല്ലത്.

തലമുടി കഴുകുമ്പോള്‍ നാരങ്ങായുടെ ഒരു മുറി കയ്യില്‍ പിടിച്ച് അതിന്റെ നീര് തലയില്‍ നല്ലത് പോലെ തേച്ച് പിടിപ്പിക്കുക. മുറിച്ചഭാഗം വേണം തലയില്‍ തേക്കുവാന്‍. അല്ലെങ്കില്‍ നാരങ്ങയുടെ തൊലിയുടെ ഭാഗങ്ങള്‍ മുടിയില്‍ പറ്റിപ്പിടിക്കും. തലമുടിയില്‍ മുഴുവനും നീര് പറ്റുവാന്‍ ശ്രദ്ധിക്കണം.

ഇതിന് ശേഷം രണ്ട് കയ്യിലും വലുപ്പമുള്ള നാരങ്ങ മുറികളെടുത്ത് ഉള്‍ഭാഗം മുടിയില്‍ തേച്ചുപിടിപ്പിക്കുക. നിളമുള്ള മുടിയില്‍ രണ്ടു കൈകളും ഉപയോഗിച്ച് ഇത് ചെയ്യുക. ഇതിന് ശേഷം മുടി നല്ലപോലെ ഉലച്ച് കഴുകുക.

അതേ രീതി മുഖത്തും, ശരീരത്തിലും പ്രയോഗിക്കാം. മുഖത്ത് നാരങ്ങ തേച്ചതിന് ശേഷം അതേ കഷ്ണം ശരീരഭാഗങ്ങളിലും തേക്കാം. ഈ പ്രവൃത്തികള്‍ക്ക് ശേഷം നല്ലപോലെ വെള്ളമുപയോഗിച്ച് കഴുകുക. നാരങ്ങയുടെ ചെറിയ തരികള്‍ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കുളിക്ക് ശേഷം ചര്‍മ്മത്തിന് ലഭിച്ച നവോന്മേഷം അറിയാനാവും.

നാരങ്ങ നീളത്തില്‍ മുറിച്ച ശേഷം രണ്ടായി കീറുക ശ്രദ്ധിക്കേണ്ടന്ന കാര്യങ്ങള്‍ നാരങ്ങ നീര് കണ്ണില്‍ വീഴാതെ ശ്രദ്ധിക്കുക നാരങ്ങ നീര് ശരീരത്തിന്റെ മൃദുലമായ ഭാഗങ്ങളില്‍ തേക്കുമ്പോള്‍ ഉണ്ടാകുന്ന നീറ്റല്‍ ഏതാനും മിനുട്ടുകള്‍ കഴിഞ്ഞിട്ടും നീണ്ടുനിന്നാല്‍ പിന്നീട് ഈ രീതിയിലുള്ള കുളി ഒഴിവാക്കുക

Related Post

ഇത്തരം ഭക്ഷണങ്ങൾ രണ്ടാമത് ചൂടാക്കല്ലെ: നിങ്ങള്‍ക്ക് മരണം വരെ സംഭവിക്കാം 

Posted by - Jun 30, 2018, 08:38 pm IST 0
ഒരിയ്ക്കലും രണ്ടാമത് ചൂടാക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളെപ്പറ്റി മനസ്സിലാക്കാം.  1.മുട്ട മുട്ടയാണ് ഒന്നാം നമ്പറായി പറയേണ്ടിയിരിക്കുന്നത്. ഒരുകാരണവശാലും മുട്ട രണ്ടാമത് ചൂടാക്കരുത്. എന്തെന്നാല്‍, മുട്ടയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്നതോതിലുള്ള പ്രോട്ടീന്‍…

അടുക്കളയിൽ ഫോൺ ഉപയോഗിക്കരുത്

Posted by - Mar 13, 2018, 02:47 pm IST 0
അടുക്കളയിൽ ഫോൺ ഉപയോഗിക്കരുത് മൈക്രോവേവ് ഓവനും ഇൻഡക്ഷൻ സ്റ്റൗകളും ഗ്യാസ് സിലിണ്ടറുകളും വളരെയേറെ അപകടകാരികളാണ്,സൂക്ഷിച്ച് ഉപയോഗിച്ചില്ല എങ്കിൽ.പെട്രോൾ സ്റ്റേഷനുകളിൽ ഫോൺ ഉപയോഗിക്കന്നത് പോലെത്തന്നെ അപകടകരമാണ് അടുക്കളയിൽ ഫോൺ…

ഇല്ലിനക്കരി – പുകയിറ – അട്ടത്തെ കരി – ഗൃഹധൂമം)

Posted by - Apr 6, 2018, 05:59 am IST 0
ഇല്ലിനക്കരി – പുകയിറ – അട്ടത്തെ കരി – ഗൃഹധൂമം) നിങ്ങളിലെ പ്രായം ചെന്നവരുടെ കുട്ടിക്കാലത്ത്, മുട്ടൊന്നു പൊട്ടിയാല്‍ വീട്ടിലെ അട്ടത്തു നിന്ന് കരിയെടുത്തു തേക്കും. കുട്ടിയുടെ…

ഭാര്യമാരെ സന്തോഷിപ്പിക്കാന്‍ ചില കുറുക്കുവഴികള്‍  

Posted by - May 22, 2019, 09:47 am IST 0
ഭാര്യമാരെ എങ്ങനെ സന്തോഷിപ്പിക്കാമെന്ന് ലോകമെങ്ങുമുള്ള ഭര്‍ത്താക്കന്മാര്‍ തലപുകഞ്ഞു ചിന്തിക്കുന്ന ഒരു കാര്യമാണ്. പലപ്പോഴും സന്തോിപ്പിക്കാനായി ചെയ്യുന്നകാര്യങ്ങള്‍ എതിര്‍ഫലമാണുണ്ടാക്കുന്നത്. ഇങ്ങനെ നിരാശരായിരിക്കുന്ന ഭര്‍ത്താക്കന്മാര്‍ നിരവധി. അവരുടെ അറിവിലേക്കായി ഇതാ…

ആയുർവേദം ജീവിതചര്യയാണ് 

Posted by - Apr 2, 2018, 09:41 am IST 0
ആയുർവേദം ജീവിതചര്യയാണ്  ആയുർവേദം എന്നത് ഒരു ജീവിതചര്യയാണ്. തന്നോടു തന്നെയും തന്റെ സമസൃഷ്ടങ്ങളായ മനുഷ്യരോടും താൻ ജീവിക്കുന്ന പ്രകൃതിയോടും ഈശ്വരനോടും ഉള്ള ഒരു ഉടമ്പടി. ദൈവവിപാശ്രയത്തിന്റെയും സത്വാവചയത്തിന്റെയും…

Leave a comment