ഭാര്യമാരെ എങ്ങനെ സന്തോഷിപ്പിക്കാമെന്ന് ലോകമെങ്ങുമുള്ള ഭര്‍ത്താക്കന്മാര്‍ തലപുകഞ്ഞു ചിന്തിക്കുന്ന ഒരു കാര്യമാണ്. പലപ്പോഴും സന്തോിപ്പിക്കാനായി ചെയ്യുന്നകാര്യങ്ങള്‍ എതിര്‍ഫലമാണുണ്ടാക്കുന്നത്. ഇങ്ങനെ നിരാശരായിരിക്കുന്ന ഭര്‍ത്താക്കന്മാര്‍ നിരവധി. അവരുടെ അറിവിലേക്കായി ഇതാ ചിലകാര്യങ്ങള്‍.
നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ വലുത് ആയാലും ചെറുത് ആയാലും തീരുമാനങ്ങളില്‍ ഭാര്യയുടെ അഭിപ്രായം കൂടി ചോദിക്കുക. ഇത് നിങ്ങളുടെ ഭാര്യയെ ഏറെ സന്തോഷിപ്പിക്കുകയും നിങ്ങളുടെ ദാമ്പത്യജീവിതത്തിന്റെ കെട്ടുറപ്പ് കൂടുതല്‍ സുരക്ഷിതമാക്കുകയും ചെയ്യും.
നിങ്ങള്‍ ഒരുപാട് നേരം മൊബൈലും ഇന്റര്‍നെറ്റും ഉപയോഗിക്കുന്ന ആള്‍ ആണെങ്കില്‍ ഭാര്യയോട് ഒപ്പമുള്ള സമയങ്ങളില്‍ ഫോണ്‍ ഉപയോഗം പരമാവധി കുറയ്ക്കുകയും അവരോട് സംസാരിക്കുകയും അവര്‍ പറയുന്നത് കേള്‍ക്കുകയും ചെയ്യുക. നിങ്ങളുടെ ജീവിതത്തിലെ സുന്ദരമായ മുഹൂര്‍ത്തങ്ങള്‍ ആകേണ്ട നല്ല നിമിഷങ്ങള്‍ ആവും ചിലപ്പോള്‍ നിങ്ങള്‍ അവര്‍ക്കൊപ്പം ചിലവിടാതെ നഷ്ടപ്പെടുത്തുന്നത്.
വീട്ടിലേക്ക് നിങ്ങള്‍ ജോലി കഴിഞ്ഞ് മടങ്ങി എത്തുന്നത് ബുദ്ധിമുട്ട് നിറഞ്ഞ ഒരുപാട് ജോലികള്‍ക്ക് ശേഷം ആവാം. എങ്കിലും തിരികെ വീട്ടില്‍ എത്തുമ്പോള്‍ നിങ്ങളുടെ ഭാര്യയെ സ്‌നേഹത്തോടെ കെട്ടിപ്പിടിക്കുക, ചുംബിക്കുക. ഇത് പകല്‍ സമയങ്ങളില്‍ നിങ്ങള്‍ക്ക് അവളെ മിസ് ചെയ്തു എന്ന തോന്നല്‍ അവള്‍ക്ക് ഉണ്ടാകുകയും അവള്‍ കൂടുതല്‍ സന്തോഷവതി ആവുകയും ചെയ്യുന്നു.
വീട്ടുജോലികള്‍ ഉള്‍പ്പെടെയുള്ള പല കാര്യങ്ങളിലും ചുമതലകള്‍ പരസ്പരം പങ്ക് വെക്കുന്നതാണ് യഥാര്‍ഥ ദാമ്പത്യബന്ധം. ഭാര്യയുടെ ജോലി തിരക്കുകളില്‍ നിങ്ങള്‍ അവര്‍ക്ക് സഹായം ചെയ്തുകൊടുക്കുന്നത് അവരെ സംബന്ധിച്ച് വളരെ വലിയ സന്തോഷമാണ്.
നിങ്ങളുടെ ഭാര്യ എന്ത് ചെയ്താലും അത് അവരുടെ കടമയാണ് അല്ലെങ്കില്‍ അവരുടെ ജോലിയുടെ ഭാഗമാണ് എന്ന് കരുതുന്നവരാണ് കൂടുതല്‍ പുരുഷന്മാരും. എന്നാല്‍ നിങ്ങളുടെ ഭാര്യമാര്‍ ചെയ്യുന്ന ജോലികളില്‍ അത് നിസാരമാണ് എങ്കിലും അവര്‍ക്ക് ഒരു അഭിനന്ദനം നല്‍കിയാല്‍ അത് ഭാര്യക്ക് വലിയൊരു സന്തോഷം നല്‍കും.
ചെറുതും വലുതുമായ തെറ്റുകള്‍ എല്ലാവര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കും. അത് മനസിലാക്കുകയും ചെറിയ കാര്യങ്ങളില്‍ അവര്‍ ചെയ്യുന്ന ചെറിയ തെറ്റുകളില്‍ അവരോട് ക്ഷമിക്കുകയും ചെയ്യുക.