സ്ത്രീകളിലെ ലൈംഗിക താത്പര്യങ്ങളെ കുറിച്ച് ഗവേഷകരുടെ ഞെട്ടിക്കുന്ന പുതിയ കണ്ടെത്തല്‍. 18 മുതല്‍ 36വരെയുള്ള പ്രായത്തിലുള്ള 42 സ്ത്രീകളിലും 28 പുരുഷന്മാരിലുമാണ് പഠനം നടത്തിയത്. ഈ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഗന്ധം നന്നായി തിരിച്ചറിയാന്‍ സാധിക്കുന്ന സ്ത്രീകളുടെ ലൈംഗിക ജീവിതം മികച്ചതായിരിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. ഘ്രാണശക്തിയും ലൈംഗികജീവിതവും തമ്മില്‍ ബന്ധമുണ്ടെന്നു തന്നെയാണ് ഇവരില്‍ നടത്തിയ പഠനം പറയുന്നത്. പുരുഷന്റെ വാസം, ഇണയുടെ വിയര്‍പ്പിന്റെ ഗന്ധം എന്നിവയെല്ലാം ഇവരെ വേഗത്തില്‍ സ്വാധീനിക്കും. ലൈംഗിക ഉത്തേജനത്തിന് ഇത് അവരെ സഹായിക്കുന്നുവെന്നാണു കണ്ടെത്തല്‍.
