മലയാളിയുടെ വായനാശീലത്തെ കൈപിടിച്ചു വളര്‍ത്തിയത്‌നമ്മുടെ നാട്ടിന്‍പുറത്തെ വായനശാലകളാണ്. ഇന്ന്പുസ്തകം മരിക്കുന്നു, വായന തളരുന്നു തുടങ്ങിയ മുറവിളികള്‍ ഉയരുമ്പോള്‍ നമ്മള്‍ അന്വേഷിക്കേണ്ടത് നാട്ടിന്‍പുറങ്ങളിലെ വായനശാലകളെവിടെയെന്നതാണ്. വായനശാലകള്‍ഒട്ടുമിക്കവയും ഇന്ന്ആളൊഴിഞ്ഞ കേന്ദ്രങ്ങളായിക്കഴിഞ്ഞു. ആളനക്കമുണ്ടെങ്കില്‍അത്ചീട്ടുകളിക്കുന്നവരുടെ ബഹളമായിരിക്കും. സര്‍ക്കാര്‍ അനുവദിക്കുന്ന ഗ്രാന്റുകള്‍ തീര്‍ക്കുന്നതില്‍തീരുന്നു പലരുടെയും പ്രവര്ത്തനങ്ങള്‍. ഇങ്ങനെ വാങ്ങിച്ചുകൂട്ടുന്ന പുസ്തകങ്ങള്‍് ചില്ലലമാരകളില്‍ വിശ്രമിക്കുന്നു. ഒരുകാലത്ത്‌നാട്ടുകാരുടെ ഒത്തുചേരലിന്റെയും ആശയകൈമാറ്റത്തിന്റെയും പ്രധാനകേന്ദ്രങ്ങളായിരുന്നു നാട്ടിന്‍പുറത്തെ വായനശാലകള്‍.. സാഹിത്യവിജ്ഞാന ചര്‍ച്ചകളും വെടിവട്ടവും ഇവിടെ സജീവമായിരുന്നു. മാറിയ ജീവിത സാഹചര്യങ്ങളും സംസ്‌കാരവുമാണ് വായനശാലകളെ നിര്‍ജീവമാക്കിയതെന്ന്പലരും ചൂണ്ടിക്കാട്ടാറുണ്ട്. യുവജനങ്ങളില്‍ വിശ്രമവേളകളില്‍ടിവിചാനലുകള്‍്ക്ക്മുന്നിലാണ്ഏറിയ പങ്കും ചെലവഴിക്കുന്നത്. ലൈബ്രറികളിലെത്തുവന്നവര്ക്കു വേണ്ടതും കരിയര്‍സംബന്ധമായ പുസ്തകങ്ങളും എന്‍ട്രന്‍്‌സ് ഉളപ്പെടെയുള്ള പരീക്ഷകള്ക്കുള്ള പുസ്തകങ്ങളുമാണ്. വായനയുണര്‍്ത്താനും പുസ്തക്ങള്‍്ക്ക്ജീവന്പകരാനും അടിയന്തിരമായി ചെയ്യേണ്ടത്‌നമ്മുടെ വായനശാലകളെ സജീവമാക്കുകയാണ്.
