അമിതവേഗതയില്‍ വാഹനമോടിച്ച ട്രാന്‍സ്പോര്‍ട്ട് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ പിടികൂടി

233 0

തൃശൂര്‍: അമിതവേഗതയില്‍ വാഹനമോടിച്ച ട്രാന്‍സ്പോര്‍ട്ട് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ പിടികൂടി. തൃശൂര്‍ ചെറുതുരുത്തിയിലാണ് സംഭവം ഉണ്ടായത്. ഒറ്റപ്പാലം ആര്‍ടി ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടന്റ് സന്തോഷാണ് പിടിയിലായത്. ഒറ്റപ്പാലത്തു നിന്ന് ചെറുതുരുത്തിയിലേക്ക് വരികയായിരുന്ന സന്തോഷ് അമിതമായി മദ്യപിച്ചാണ് കാര്‍ ഓടിച്ചിരുന്നത്. 

അമിത വേഗതയിലായിരുന്ന കാര്‍ കടലാസ് വില്‍ക്കുന്ന ഉന്തുവണ്ടിയില്‍ ആദ്യം തട്ടി നിര്‍ത്താതെ പോകുകയായിരുന്നു . ഇതോടെ നാട്ടുകാര്‍ കാറിനെ പിന്തുടര്‍ന്നു. എന്നാല്‍ ഇതില്‍ ചിലരുടെ വാഹനത്തിലും കാര്‍ ഉരസിയിരുന്നു. സംഭവം രൂക്ഷമായപ്പോള്‍ നാട്ടുകാര്‍ സന്തോഷിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Related Post

Leave a comment