കേരളത്തില്‍ ഇന്ന് ദളിത് സംഘടനകളുടെ ഹര്‍ത്താല്‍; വാഹനങ്ങള്‍ തടഞ്ഞതിനെത്തുടര്‍ന്ന് ഗോത്രമഹാ സഭാ കോര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍ ഉള്‍പ്പെടെയുളളവര്‍ അറ്‌സറ്റില്‍

148 0

തിരുവനന്തപുരം: കഴിഞ്ഞയാഴ്ച ദളിത് സംഘടനകള്‍ നടത്തിയ ഭാരത ബന്ദില്‍ പങ്കെടുത്തവരെ വെടിവെച്ച് കൊന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിവിധ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഭാരത് ബന്ദിനിടെയുണ്ടായ ആക്രമണങ്ങളുടെ മറവില്‍ നടന്ന കൊലപാതകത്തെക്കുറിച്ച് ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുക, കുറ്റവാളിക്കള്‍ക്കെതിരെ കേസെടുക്കുക, പട്ടികജാതി-വര്‍ഗ നിയമം പൂര്‍വസ്ഥിതിയിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.  
രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. 

ഹര്‍ത്താലനുകൂലികള്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞു. കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞതിനെത്തുടര്‍ന്ന് ഗോത്രമഹാ സഭ കോര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍ ഉള്‍പ്പെടെയുളളവരെ പൊലീസ് അറസ്റ്റു ചെയ്തു. ഹര്‍ത്താലിനിടെ വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഇന്‍റലിജന്‍സും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വന്‍സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. 

ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്നും പതിവ് സര്‍വീസ് നടത്തുമെന്നും കെഎസ്ആര്‍ടിസിയും പ്രൈവറ്റ് ബസ് ഉടമകളും അറിച്ചിട്ടുണ്ട്. കടകള്‍ തുറക്കുമെന്ന് വ്യാരികളും അറിയിച്ചിട്ടുണ്ട്.

Related Post

Raja Raja Cholan

Posted by - Oct 2, 2012, 11:27 am IST 0
Rajaraja Cholan is a tamil historical movie released in the year 1973. Raja Raja Cholan is a 1973 Tamil film…

Leave a comment