കോട്ടയം: കോട്ടയം വഴിയുള്ള 10 പാസഞ്ചര്‍ റദ്ദാക്കി. 4 എക്‌സ്പ്രസുകള്‍ വഴിതിരിച്ചുവിട്ടു. ചിങ്ങവനം- ചങ്ങനാശ്ശേരി ഇരട്ടപ്പാത കമ്മീഷന്‍ ചെയ്യുന്നതിന്റെ ഭാഗമായി ഇന്നു രാവിലെ 9 മുതല്‍ 3 വരെ കോട്ടയം വഴിയുള്ള ട്രയിന്‍ ഗതാഗതം ഉണ്ടാകില്ല. നാളെയും രാവിലെ 9 മുതല്‍ ഒരു മണിവരെ ഗതാഗത നിയന്ത്രണമുണ്ട്.
കരുനാഗപ്പള്ളി യാര്‍ഡ് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നത്തെയും നാളെത്തെയും ആലപ്പുഴ – കൊല്ലം പാസഞ്ചര്‍ ട്രയിനുകള്‍ റദ്ദാക്കി. ഇടപ്പള്ളി യാഡിലെ അറ്റകുറ്റപ്പണി കാരണം ശബരി, കേരള എക്‌സ്പ്രസുകള്‍ ഇന്നലെ ഒന്നരമണിക്കൂറുകളോളം വൈകി.കോട്ടയം വഴിയുള്ള മിക്ക ട്രയിനുകളും അരമണിക്കൂര്‍ വൈകിയാണ് ഓടിയത്.