പ്രളയഭൂമിയിൽ സഹായഹസ്തവുമായി മാധ്യമങ്ങളും  

243 0

പ്രളയം ദുരിതം വിതച്ച മേഖലകളിൽ സഹായധനവും അവശ്യസാധനങ്ങളുടെ വിതരണവും നടത്തി മാധ്യമസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയും.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന യശോദ ചാരിറ്റബിൾ ട്രസ്റ്റ് ,മീഡിയ ഐ ന്യൂസ് മുംബൈ, ബിസിനസ്  നെറ്റ്‌വർക്ക് ഇൻറർനാഷണൽ  തൃശൂർ ചാപ്റ്റർ ,മലനാട് ടെലിവിഷൻ എന്നിവർ സംയുക്തമായാണ് ഈ സംരംഭം സംഘടിപ്പിച്ചത്. അന്നമനടയിൽ നടന്ന ചടങ്ങിൽ ജ്യോതിഷ്കുമാർ ഐആർഎസ് പരിപാടി ഉദ്ഘാടനംചെയ്തു. യശോദ ചാരിറ്റബിൾ ട്രസ്റ്റ് ധനസഹായം മാനേജിങ്  ട്രസ്റ്റിയും ഫൗണ്ടറൂമായ ശശി നായർ വിതരണംചെയ്തു. മലനാട് ടെലിവിഷൻ മാനേജിങ് ഡയറക്ടർ ആർ ജയേഷ്, എലൈറ്റ് ഗ്രൂപ്പ് ചെയർമാൻ ടി ആർ വിജയകുമാർ ,ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ  ദേശീയ സെക്രട്ടറി  വി ബി രാജൻ ,ബി. എൻ. ഐ പ്രതിനിധികളായ സുഭദ്ര വാര്യർ ,ഷീല, ജീവകാരുണ്യ പ്രവർത്തകൻ  വിഷ്ണു അന്നമനട എന്നിവർ സംബന്ധിച്ചു. 

ഈ മേഖലകളിൽ തുടർ സന്ദർശനങ്ങൾ നടത്തുമെന്നും കഴിയുന്ന എല്ലാ സഹായങ്ങളും നൽകാൻ സന്നദ്ധമാണെന്നും യശോദ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകൻ ശശി നായർ അറിയിച്ചു . മുംബൈ ആസ്ഥാനമായ പ്ലാറ്റിനം ഗ്രൂപ്പ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ  ബിജോയിക്കുട്ടി ആരോഗ്യ മേഖലയിലേക്കുള്ള സൗജന്യ സേവനങ്ങൾ ഉറപ്പുനൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Post

Vijay

Posted by - Jul 7, 2011, 09:17 pm IST 0
VIJAY is a story about people that are bound by relationships of love and friendship. How they become foes and…

Leave a comment