മലപ്പുറത്ത് 137 പേര്‍ പോലിസ് കസ്റ്റഡിയില്‍

232 0

മലപ്പുറം : ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് മലപ്പുറത്ത് 137 പേര്‍ പോലിസ് കസ്റ്റഡിയില്‍. നിലവില്‍ ഇപ്പോള്‍ 137 പേരാണ് വിവിധ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പോലിസ് കസ്റ്റഡിയിലുള്ളത്. അതേസമയം താനൂര്‍, പരപ്പനങ്ങാടി, തിരൂര്‍ മേഖലകളില്‍ നിരോധനാജ്ഞ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പരപ്പനങ്ങാടി, എടക്കര, മഞ്ചേരി എന്നിവിടങ്ങളില്‍ പ്രതികള്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞദിവസമുണ്ടായ അപ്രഖ്യാപിത ഹര്‍ത്താലിനിടെ മലപ്പുറം ജില്ലയില്‍ വ്യാപകമായ അക്രമങ്ങളാണ് നടന്നത്. 

താനൂര്‍ മേഖലയാണ് സംഘര്‍ഷം കൂടുതല്‍ ബാധിച്ചത്. നിരവധി കച്ചവട സ്ഥാപനങ്ങളും വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു. ഇതില്‍ പ്രതിഷേധിച്ച്‌ വ്യപാരികള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം. എസ് ഡി പി ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായവരിലേറെയും.തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി മേഖലകളില്‍ നിരോധനാജ്ഞ തുടരുകയാണ്. 

പൊതുമുതല്‍ നശിപ്പിക്കല്‍, പോലിസിന്റെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടാണ് 20 ലേറെപ്പേരുടെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചവരെ പോലിസ് . പരീക്ഷിച്ചുവരുകയാണ്. ബി ജെ പി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും സംഘര്‍ഷബാധിത മേഖലകള്‍ സന്ദര്‍ശിച്ചു.

Related Post

Saubhagyavati Bhavah

Posted by - Aug 28, 2012, 05:50 am IST 0
Your one-stop destination for authentic Indian content now with the biggest cashback offer! Get upto 100% Paytm cashback on purchasing…

Leave a comment