മാപ്പു പറഞ്ഞിട്ടില്ല; മീണയ്‌ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ശ്രീധരന്‍ പിള്ള  

247 0

കോഴിക്കോട്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയെ വിളിച്ച് മാപ്പ് പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. തെറ്റായ പരാമര്‍ശം നടത്തിയതിന് മീണയ്ക്ക് എതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന്റെ പേരില്‍ ജില്ലാ കളക്ടര്‍ക്ക് നേരെ വഴിവിട്ട ചില വാക്കുകള്‍ ചിലരില്‍ നിന്ന് ഉണ്ടായ സാഹചര്യത്തില്‍ ഇത് തുടരാന്‍ പാടില്ലെന്ന് താന്‍ പറഞ്ഞിരുന്നു. ഈ കാര്യത്തില്‍ തെരഞ്ഞെടുപ്പ് സംവിധാനവുമായി ഏറ്റുമുട്ടലിന് ബിജെപി ഇല്ലെന്നും സുഗമമായി തെരഞ്ഞെടുപ്പ് നടക്കണമെന്നും പറഞ്ഞതിനെ മാപ്പ് പറഞ്ഞതായി ചിത്രീകരിച്ചുവെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.  ജീവിതത്തില്‍ അങ്ങനെ ആകെ ഒരു തവണയാണ് മീണയെ വിളിച്ചിട്ടുള്ളൂ എന്നും പിള്ള പറയുന്നു.

Related Post

Leave a comment