വള്ളം മറിഞ്ഞു കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു

254 0

പൂച്ചാക്കല്‍: വേമ്പനാട്ടു കായലില്‍ ചൂണ്ടയിടാന്‍ പോയി വള്ളം മറിഞ്ഞു കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു. വള്ളം മറിഞ്ഞ സ്ഥലത്തിനു പരിസരത്ത് ജല ആംബുലന്‍സ് വട്ടംകറക്കി അടിത്തട്ട് കലക്കിയപ്പോള്‍ മൃതദേഹം പൊങ്ങിവരികയായിരുന്നു. പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാര്‍ഡ് കറുകവെളി സലിയുടെ മകന്‍ മനുവിന്റെ (28)മൃതദേഹമാണ് വള്ളം മറിഞ്ഞ സ്ഥലത്തു നിന്നുതന്നെ വൈകിട്ട് നാലോടെ ലഭിച്ചത്. ഞായര്‍ വൈകിട്ടാണ് വള്ളം മറിഞ്ഞ് മനുവിനെ കാണാതായത്. 

മനുവും മൂന്നു സുഹൃത്തുക്കളും ചേര്‍ന്നു കായലില്‍ ചൂണ്ടയിട്ട ശേഷം വള്ളത്തില്‍ തിരികെ കരയിലേക്കു വരുമ്പോള്‍ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. മറ്റുവള്ളക്കാര്‍ ചേര്‍ന്നു മൂന്നു പേരെ രക്ഷപ്പെടുത്തി. മനു ആഴത്തിലേക്ക് താണുപോയിരുന്നു. ചേര്‍ത്തലയില്‍ നിന്നുള്ള അഗ്നിരക്ഷാസേനയും ജലഗതാഗത വകുപ്പിന്റെ ജല ആംബുലന്‍സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. മാതാവ് ഗ്രേസി. സഹോദരി നീനു. 
 

Related Post

Sajanwa Bairi Bhaile Hamar

Posted by - Oct 4, 2012, 06:01 am IST 0
Watch Superhit Bhojpuri Film 'Sajanwa Bairi Bhaile Hamar' starring Deeipka, Sujit Kumar, Vinod Tiwari, Ram Mohan, Leela Mishra, Bharat Bhushan,…

Leave a comment