വിജയദശമിയിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ;മുംബൈയിൽ എഴുത്തിനിരുത്തിനായി ക്ഷേത്രങ്ങളിൽ വലിയ തിരക്ക്

105 0

മുംബൈ:വിജയദശമി പ്രമാണിച്ച് ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്ക് കാൽ വയ്ക്കാൻ മുംബൈയിലെങ്ങും ക്ഷേത്രങ്ങളിൽ വൻ തിരക്ക്.എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് മാട്ടുങ്ക ഗുരുവായൂർ ക്ഷേത്രത്തിലും താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിലും മുലുണ്ട് ഗുരുവായൂരപ്പൻ ക്ഷേത്രത്തിലും വാഷി സെക്ടർ 29 ലെ വൈകുണ്ഡം ക്ഷേത്രത്തിലും, ഡോമ്പിവിലി പൊന്നു ഗുരുവായൂരപ്പൻ ക്ഷേത്രത്തിലും ഏർപ്പെടുത്തിയിരുന്നത്.


ഇവിടങ്ങളിലെല്ലാം വൻ തിരക്കാണ് അതി രാവിലെ മുതൽ തന്നെ അനുഭവപ്പെട്ടത്.മലയാളികളുടെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ രാവിലെ 7:30 മുതൽ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.ഗുരുവായൂർ മുൻ മേൽശാന്തിയും ഇപ്പോഴത്തെ വർത്തക് നഗർ ക്ഷേത്രം മേൽ ശാന്തിയുമായ ഗിരീശൻ വടക്കേടത്ത് ആണ് കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ച് നൽകിയത്. 40 നടുത്തു കുരുന്നുകളാണ് ആദ്യാക്ഷരം കുറിക്കാൻ ക്ഷേത്രത്തിൽ എത്തിയതെന്ന് ഭാരവാഹികൾ അറിയിച്ചു.ക്ഷേത്രങ്ങളിൽ രാവിലത്തെ സരസ്വതി പൂജയ്ക്ക് ശേഷം വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. നൃത്തവും സംഗീതവുമുൾപ്പെടെ വാദ്യോപകരങ്ങളുടെയെല്ലാം പഠനത്തിന് തുടക്കം കുറിക്കുന്നതും ഈ ദിവസമാണ്.

By- Honey VG

Related Post

വനിത ശാക്തീകരണത്തിനായി ദേശീയ മുന്നേറ്റത്തിന് ഉപ രാഷ്ട്രപതി ആഹ്വാനം ചെയ്തു

Posted by - Aug 24, 2020, 10:23 am IST 0
ന്യൂഡൽഹി:  വനിതാ ശാക്തീകരണത്തിന്, ഒരു ദേശീയ മുന്നേറ്റത്തിന് ഇന്നലെ  ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തു. ഒരു പെൺകുട്ടി പോലും സ്കൂൾ പഠനം ഉപേക്ഷിക്കുന്നില്ല എന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പേജിൽ 'വിവേചനം അവസാനിപ്പിക്കുക, സ്ത്രീകളെ ശാക്തീകരിക്കുക' എന്ന ശീർഷകത്തിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനം വരുന്ന സ്ത്രീകൾക്ക്, എല്ലാ മേഖലയിലും, പ്രത്യേകിച്ച്, രാഷ്ട്രീയ രംഗത്തും തുല്യ അവസരങ്ങൾ നൽകുന്നതിലൂടെ മാത്രമേ പുരോഗതി കൈവരിക്കാനാവൂ. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് മതിയായ സംവരണം നൽകണമെന്ന ദീർഘനാളത്തെ ശുപാർശയിൽ രാഷ്ട്രീയ കക്ഷികൾ എത്രയും വേഗം സമവായത്തിൽ എത്തണം എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുന്നതിന് സ്ത്രീകൾക്ക് സ്വത്തിൽ തുല്യ അവകാശം നൽകണമെന്നും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. അടുത്തിടെ ഉപരാഷ്ട്രപതി 'ഇന്ത്യയിലെ ജനന ലിംഗ അനുപാത സ്ഥിതി 'എന്ന റിപ്പോർട്ട് പ്രകാശനം ചെയ്തിരുന്നു. 2001 മുതൽ 2017 വരെയുള്ള കാലയളവിൽ രാജ്യത്തെ ലിംഗാനുപാത നിരക്കിൽ മാറ്റമില്ലെന്നും അതായത് ജനിക്കുന്ന പെൺകുട്ടികളുടെ എണ്ണം സാധാരണ നിലയെക്കാൾ താഴ്ന്ന അവസ്ഥയിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യൻ അസോസിയേഷൻ ഓഫ് പാർലമെന്ററിയൻസ് ഫോർ പോപ്പുലേഷൻ ആൻഡ് ഡെവലപ്മെന്റ് ആണ് റിപ്പോർട്ട് പുറത്തിറക്കിയത്. ഇതൊരു ഭയാശങ്ക ജനിപ്പിക്കുന്ന റിപ്പോർട്ട് ആണെന്നും യുദ്ധകാലടിസ്ഥാനത്തിൽ പ്രശ്നപരിഹാരത്തിന് സമീപിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീധനസമ്പ്രദായം പോലുള്ള സാമൂഹ്യ തിന്മകളെ നിർമാർജനം ചെയ്യാൻ ഓരോ പൗരനും പോരാളിയെപ്പോലെ പ്രവർത്തിക്കണമെന്നും ആൺകുട്ടിയോടുള്ള 'പ്രത്യേക താല്പര്യ' മനോഭാവം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെൺഭ്രൂണഹത്യ തടയുന്നതിനും ലിംഗ അനുപാതത്തിൽ സന്തുലനം കൈവരിക്കുന്നതിനും പ്രീ-കൺസെപ്ഷൻ ആൻഡ് പ്രീ-നേറ്റൽ ഡയഗ്നോസ്റ്റിക്സ് ടെക്നിക്സ് നിയമം കർശനമാക്കി നടപ്പാക്കണമെന്നും ശ്രീ വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. യാതൊരു തരത്തിലുള്ള വിവേചനവും ഇല്ലാത്ത സമൃദ്ധിയും സന്തോഷവുമുള്ള രാജ്യത്തിനുള്ള യജ്ഞത്തിൽ ഓരോ പൗരനും, പ്രത്യേകിച്ച്, യുവാക്കൾ പങ്കുചേരണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

പിറവം പള്ളിയിൽ സഭാ പുരോഹിതന്മാർ അറസ്റ്റ് വരിച്ചു  

Posted by - Sep 26, 2019, 02:39 pm IST 0
പിറവം : പിറവം പള്ളിയിൽ പ്രതിഷേധക്കാരായ യാക്കോബായ മെത്രാന്മാരും പുരോഹിതരും  അറസ്റ്റ് വരിച്ചു. ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്ന് പോലീസ് പള്ളിയുടെ ഗേറ്റിലെ പൂട്ട് പൊളിച്ച് അകത്തുകടന്നു.  കളക്ടറുമായി നടത്തിയ…

ആദ്യഫലസൂചനകളില്‍ എന്‍ഡിഎ ബഹുദൂരം മുന്നില്‍  

Posted by - May 23, 2019, 08:49 am IST 0
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ എന്‍ഡിഎയ്ക്ക് മുന്നേറ്റം. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 18ഇടത്ത് എന്‍ഡിഎ മുന്നിട്ടുനില്‍ക്കുന്നു. രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യം…

തൃപ്തി ദേശായിയും സംഘവും മുംബൈയിലേക്ക് മടങ്ങും

Posted by - Nov 26, 2019, 04:30 pm IST 0
കൊച്ചി: ശബരിമലയിൽ ദർശനത്തിനായെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും ദർശനം നടത്തുന്നില്ലെന്നും മുംബൈയിലേക്ക് മടങ്ങുമെന്നും പറഞ്ഞു. ശബരിമല ദർശനത്തിന് പോലീസ് സംരക്ഷണം നൽകില്ലെന്ന് അറിയിച്ചതോടെയാണ്…

Leave a comment