വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം ബ്രാഞ്ചംഗം അറസ്റ്റില്‍

449 0

തൊടുപുഴ: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം ബ്രാഞ്ചംഗം അറസ്റ്റില്‍. തൊടുപുഴ വഴിത്തല വള്ളിക്കെട്ട് കുന്നുപുറം വീട്ടില്‍ വിജേഷ് എന്ന കണ്ണനെയാണ് വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്ന് പിടിയിലായത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. തൊടുപുഴയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന വീട്ടമ്മ ജോലികഴിഞ്ഞ് വഴിത്തലയില്‍ എത്തിയ ശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. 

വീട്ടിലേക്ക് വഴിയില്ലാത്തതിനാല്‍ അടുത്തവീട്ടില്‍ സ്‌കൂട്ടര്‍ വച്ച ശേഷം നടന്നുവരുമ്പോള്‍ വിജേഷ് വീട്ടമ്മയെ പിന്നില്‍ നിന്നും വന്ന് കടന്നുപിടിക്കുകയായിരുന്നു. ഭയന്ന വീട്ടമ്മ ബഹളം വച്ച്‌ നാട്ടുകാരെ വിളിച്ചുകൂട്ടിയപ്പോഴേക്കും കണ്ണന്‍ ബൈക്കില്‍ രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്ന് കരിങ്കുന്ന പോലീസ് വിജീഷിനെ സ്വന്തം വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. 

Related Post

മാപ്പു പറഞ്ഞിട്ടില്ല; മീണയ്‌ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ശ്രീധരന്‍ പിള്ള  

Posted by - Apr 25, 2019, 10:20 am IST 0
കോഴിക്കോട്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയെ വിളിച്ച് മാപ്പ് പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. തെറ്റായ പരാമര്‍ശം നടത്തിയതിന് മീണയ്ക്ക് എതിരെ…

Leave a comment