സിസ്റ്റർ അഭയ കേസിൽ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

227 0

കൊച്ചി: സിസ്റ്റർ അഭയ കേസിൽ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ വിചാരണ നേരിടുന്നതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കുന്നത്. വിചാരണ നേരിടുന്നതില്‍ നിന്നും ഒഴിവാക്കാന്‍ ഇടക്കാല ഉത്തരവ് നല്‍കണമെന്ന പ്രതികളുടെ ആവശ്യം നേരത്തെ ഹൈക്കോടതി നിരസിച്ചിരുന്നു. സമാന ആവശ്യം ഉന്നയിച്ച്‌ കേസിലെ പ്രതിയും മുന്‍ അന്വേഷണ ഉദ്യോഗസ്ഥനുമായ കെ.ടി മൈക്കിള്‍ നല്‍കിയ ഹർജിയും കോടതി ഇതോടൊപ്പം പരിഗണിക്കും.

കേസ് ഡയറി, എഫ്‌.ഐ.ആര്‍, സാക്ഷി മൊഴികള്‍ എന്നിവ സി.ബി.ഐ ഹാജരാക്കിയേക്കും. രേഖകള്‍ പരിശോധിച്ച്‌ മാത്രമേ തീരുമാനമെടുക്കാനാവൂ എന്ന് സിംഗിള്‍ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Post

Twinkle Twinkle Little Star

Posted by - Sep 5, 2010, 11:25 pm IST 0
Follow on Instagram! https://www.instagram.com/supersimpleofficial 🎶 Twinkle, twinkle, little star. How I wonder what you are. Up above the world so…

Leave a comment