തിരുവനന്തപുരം: ഹർത്താൽ നടത്തുവാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ദളിത് പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കുവാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹർത്താൽ പ്രഖ്യാപിച്ച ദളിത് സംഘടനാ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതിന്‍റെ പശ്ചാത്തലത്തിലാണ് കാനത്തിന്‍റെ പ്രതികരണം.
