ഇട്ടിമാണിയിലെ ലാലേട്ടന്റെ മാര്‍ഗംകളി കാണാന്‍ ഓണം വരെ കാത്തിരിക്കണം  

81 0

മോഹന്‍ലാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ഫസ്റ്റ് ലുക്ക് ഇന്നലെയാണ് പുറത്തിറങ്ങിയത്. മാര്‍ഗംകളി വേഷത്തില്‍ മോഹന്‍ലാല്‍ നില്‍ക്കുന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇട്ടിമാണിയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഒരുക്കിയ മെഗാ മാര്‍ഗം കളിയുടെ വിഷ്വലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. ചട്ടയും മുണ്ടും ഉടുത്ത ലാലേട്ടന്‍ മാര്‍ഗം ക്ളിക്കുന്നതാണ് രംഗം. മോഹന്‍ലാലിനൊപ്പം സലിം കുമാര്‍, അരിസ്റ്റോ സുരേഷ്, ആന്റോ ജോസഫ് എന്നിവരുമുണ്ട്.

 ഭവന നിര്‍മ്മാണ സഹായനിധിയിലേക്കുള്ള മെഗാ മാര്‍ഗംകളിയാണ് രംഗം.നവാഗതരായ ജിബി-ജോജു ടീം രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. ചാര്‍ളി, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങളില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, ജിബു ജേക്കബ് എന്നിവരുടെ സഹായികളായി പ്രവര്‍ത്തിച്ചവരാണ് ജിബി-ജോജു ടീം. കോമഡി എന്റര്‍ടൈന്‍മെന്റായാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ഒരുങ്ങുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹണി റോസാണ് ചിത്രത്തിലെ നായിക. വിനു മോഹന്‍, ധര്‍മജന്‍, ഹരിഷ് കണാരന്‍, രാധിക ശരത് കുമാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

Related Post

മാമാങ്കം ചിത്രീകരണം അവസാനഘട്ടത്തിലേക്ക്; ഇരുപതേക്കറില്‍ പത്തുകോടി മുടക്കി സെറ്റ്;  

Posted by - May 14, 2019, 06:42 pm IST 0
കൊച്ചി: മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ അവസാനഘട്ട ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി. നെട്ടൂരില്‍ ഇരുപത് ഏക്കര്‍ സ്ഥലത്താണ് നൂറുകണക്കിന് ജോലിക്കാര്‍ ചേര്‍ന്ന് പടുകൂറ്റന്‍ മാമാങ്ക ചന്തയും നിലപാടുതറയും…

ജാക്ക് ഡാനിയേല്‍ പുരോഗമിക്കുന്നു; ദിലീപിനൊപ്പം അര്‍ജുനും  

Posted by - May 24, 2019, 05:55 pm IST 0
കോടതി സമക്ഷം ബാലന്‍ വക്കീലിനു ശേഷം ദിലീപ് നായക വേഷത്തിലെത്തുന്ന ജാക്ക് ഡാനിയേലിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തില്‍ തമിഴില്‍ നിന്നും അര്‍ജുന്‍ ഉള്‍പ്പെടെയുള്ള നായകനിരതന്നെയാണ് അഭിനയിക്കുന്നത്. അതിഥി…

Leave a comment