മാമാങ്കം ചിത്രീകരണം അവസാനഘട്ടത്തിലേക്ക്; ഇരുപതേക്കറില്‍ പത്തുകോടി മുടക്കി സെറ്റ്;  

76 0

കൊച്ചി: മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ അവസാനഘട്ട ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി. നെട്ടൂരില്‍ ഇരുപത് ഏക്കര്‍ സ്ഥലത്താണ് നൂറുകണക്കിന് ജോലിക്കാര്‍ ചേര്‍ന്ന് പടുകൂറ്റന്‍ മാമാങ്ക ചന്തയും നിലപാടുതറയും ഉള്‍പ്പെട്ട സെറ്റ് പടുത്തുയര്‍ത്തിയത്.പത്തുകോടി രൂപ മുടക്കിയാണ് നാലുമാസം കൊണ്ട് ഇവിടെ സെറ്റ് രൂപകല്‍പ്പന ചെയ്തിട്ടുളളത്.

കണ്ണൂര്‍, അതിരപ്പളളി, വാഗമണ്‍, ഒറ്റപ്പാലം വരിക്കാശേരിമന, എന്നിവിടങ്ങളിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് നെട്ടൂരില്‍ അവസാനഷെഡ്യൂള്‍ തീര്‍ക്കാന്‍ സംഘമെത്തിയിട്ടുളളത്. മാമാങ്ക പടയ്ക്ക് വേണ്ടി ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ ആയുധ നിര്‍മ്മാണശാലയും ഇതിനൊപ്പം പ്രവര്‍ത്തിക്കുന്നു. ചിത്രീകരണത്തിനുവേണ്ട തോക്കുള്‍പ്പെടെയുളള ആയുധങ്ങളും പൗരാണിക ഇരുമ്പ് ആയുധങ്ങളും ഇവിടെ തന്നെ നിര്‍മ്മിക്കുകയാണ്. ഉപകരണങ്ങള്‍ക്കാവശ്യമായ മുഴുവന്‍ മരവും പെരുമ്പാവൂരില്‍ നിന്നാണ് എത്തിച്ചത്.

രാത്രികാല രംഗങ്ങളാണ് പൂര്‍ണമായും ചിത്രീകരിക്കുക. 40 ദിവസത്തോളം ഇവിടെ മുടങ്ങാതെ ചിത്രീകരണമുണ്ടാകും. പനയോലയില്‍ തീര്‍ത്ത 350ലേറെ കച്ചവട സ്ഥാപനങ്ങള്‍ സിനിമയ്ക്ക് വേണ്ടി ഇവിടെ നിര്‍മിച്ചുകഴിഞ്ഞു. പടനയിക്കാനുളള ആനകളെയും കുതിരകളെയും നെട്ടൂരിലെത്തിച്ചിട്ടുണ്ട്. ഏറ്റുമാനൂര്‍ സ്വദേശി രാജീവിന്റേതുള്‍പ്പെടെ നിരവധി കുതിരകളെ സെറ്റിലെത്തിച്ചു. മാമാങ്കപട നയിക്കാനുളള 500ഓളം കലാകാരന്മാര്‍ കൊച്ചിയിലും പരിസരത്തുമുളള ഹോട്ടലുകളില്‍ തങ്ങിയാണ് ചിത്രീകരണത്തില്‍ പങ്കെടുക്കുക. ഫ്രഞ്ച്, അറബ്, ചൈനീസ് നടന്മാരും കാമറയ്ക്ക് മുന്നിലെത്തും. ലൂസിഫര്‍ സിനിമയുടെ സെറ്റ് ഒരുക്കിയ ആര്‍ട്ട് ഡയറക്ടര്‍ മോഹന്‍ദാസാണ് മാമാങ്കത്തിന്റെയും രംഗശില്‍പി.

Related Post

ജാക്ക് ഡാനിയേല്‍ പുരോഗമിക്കുന്നു; ദിലീപിനൊപ്പം അര്‍ജുനും  

Posted by - May 24, 2019, 05:55 pm IST 0
കോടതി സമക്ഷം ബാലന്‍ വക്കീലിനു ശേഷം ദിലീപ് നായക വേഷത്തിലെത്തുന്ന ജാക്ക് ഡാനിയേലിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തില്‍ തമിഴില്‍ നിന്നും അര്‍ജുന്‍ ഉള്‍പ്പെടെയുള്ള നായകനിരതന്നെയാണ് അഭിനയിക്കുന്നത്. അതിഥി…

ഇട്ടിമാണിയിലെ ലാലേട്ടന്റെ മാര്‍ഗംകളി കാണാന്‍ ഓണം വരെ കാത്തിരിക്കണം  

Posted by - May 24, 2019, 05:56 pm IST 0
മോഹന്‍ലാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ഫസ്റ്റ് ലുക്ക് ഇന്നലെയാണ് പുറത്തിറങ്ങിയത്. മാര്‍ഗംകളി വേഷത്തില്‍ മോഹന്‍ലാല്‍ നില്‍ക്കുന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍…

Leave a comment