അനധികൃതമായി കളിമണ്ണ് കടത്തുകയായിരുന്ന ടോറസ് വാഹനങ്ങള്‍ പിടിച്ചു  

154 0

നിലമ്പൂര്‍: അനധികൃതമായി കളിമണ്ണ് കടത്തുകയായിരുന്ന രണ്ട് ടോറസ് വാഹനങ്ങള്‍ റവന്യൂ അധികൃതര്‍ പിടികൂടി. ചുങ്കത്തറ വരക്കോട് ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. നേരത്തെ കരുളായി വില്ലേജിലെ മൈലംപാറയില്‍ നിന്നും മണ്ണ് നീക്കം ചെയ്യാനുള്ള ജിയോളജി വകുപ്പിന്റെ പാസ് മാത്രമാണ് ഇവരുടെ പക്കലുണ്ടായിരുന്നതെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു. മൈലംപാറയില്‍ പുഴയോടു ചേര്‍ന്ന പ്രദേശത്ത് ഖനനം നടത്തുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് റവന്യൂ അധികൃതരെത്തി മണ്ണെടുക്കല്‍ നിറുത്തി വയ്പ്പിക്കുകയും ചെയ്തു. ഈ പാസുപയോഗിച്ചാണ് ഇപ്പോള്‍ വാഹനങ്ങള്‍ ചുങ്കത്തറ ഭാഗത്തുനിന്നും മണ്ണ് കടത്തിയത്. പരിശോധനയില്‍ ഇത് ബോദ്ധ്യമായതോടെ വാഹനങ്ങള്‍ എടക്കര പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് വെളിയംതോട്ടെ റവന്യൂ വകുപ്പിന്റെ സ്ഥലത്തേക്ക് മാറ്റി.

ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ സബ് കളക്ടര്‍ക്ക് കൈമാറുമെന്നും തുടര്‍നടപടികളുണ്ടാവുമെന്നും അധികൃതര്‍ പറഞ്ഞു. നിലമ്പൂര്‍ ഡപ്യൂട്ടി തഹസില്‍ദാര്‍മാരായ ചന്ദ്രമോഹന്‍, വിജയകുമാര്‍, വില്ലേജ് ഓഫീസര്‍മാരായ സുനില്‍കുമാര്‍,രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തി വാഹനങ്ങള്‍ പിടിച്ചെടുത്തത്.

Related Post

കുളത്തൂരിൽ  നിരോധിത നോട്ടുകൾ പോലീസ് പിടിച്ചെടുത്തു

Posted by - Oct 14, 2019, 05:16 pm IST 0
മലപ്പുറം: മലപ്പുറത്ത് കുളത്തൂരിൽ 1.75 കോടിയോളം  രൂപയുടെ നിരോധിത നോട്ടുകൾ പോലീസ് പിടിച്ചെടുത്തു. കുളത്തൂരിലെ ഒരു ഫർണിച്ചർ കടയിൽ നിന്നുമാണ് പോലീസ് നോട്ടുകൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആറ്…

കാലം മറക്കാത്ത നിറഭേദങ്ങളുമായി വര്‍ണ്ണവിസ്മയം പൊഴിച്ച് പാനൂസകള്‍  

Posted by - May 16, 2019, 05:01 pm IST 0
പൊന്നാനി: കാലം മറക്കാത്ത നിറഭേദങ്ങളുമായി വിശുദ്ധ റംസാനിലെ രാത്രികളെ വര്‍ണ്ണാഭമാക്കാന്‍ ഇത്തവണയുമുണ്ട് പാനൂസകള്‍. തലമുറകളുടെ പഴക്കമുളള ഈ വര്‍ണ്ണപ്പൊലിമ പഴമക്കാരായ ചിലരിലൂടെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. മുളച്ചീളു കൊണ്ട്…

പൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

Posted by - Nov 17, 2019, 10:40 am IST 0
മലപ്പുറം : പൊന്നാനിയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. കുണ്ടുകടവിൽ കാറും ലോറിയും കൂട്ടിയിടച്ചാണ് അപകടം ഉണ്ടായത്.  തിരൂരിലെ ബിപി അങ്ങാടി സ്വദേശികളാണ് കാറിൽ…

മലപ്പുറത്ത് സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ഥി മരിച്ചു

Posted by - Feb 4, 2020, 01:09 pm IST 0
മലപ്പുറം: സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ചുവീണ് മലപ്പുറം കുറുവ എയുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ഫര്‍സീന്‍(9)വിദ്യാര്‍ഥി മരിച്ചു.   രാവിലെ പത്ത് മണിയോടെയാണ് സംഭവം.  നടുവിലായി…

വയല്‍ നികത്തലിനെതിരെ മനുഷ്യച്ചങ്ങല തീര്‍ത്ത് നാട്ടുകാര്‍  

Posted by - May 23, 2019, 09:51 am IST 0
എടപ്പാള്‍: തട്ടാന്‍പടി കണ്ണേങ്കായല്‍ കോള്‍ മേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്തെ വയല്‍ നികത്തലിനെതിരെ പരിസ്ഥിതി സംരക്ഷണ സേനയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. വര്‍ഷങ്ങളായി മേഖലയിലെ വയല്‍…

Leave a comment