മലപ്പുറം: മലപ്പുറത്ത് കുളത്തൂരിൽ 1.75 കോടിയോളം രൂപയുടെ നിരോധിത നോട്ടുകൾ പോലീസ് പിടിച്ചെടുത്തു. കുളത്തൂരിലെ ഒരു ഫർണിച്ചർ കടയിൽ നിന്നുമാണ് പോലീസ് നോട്ടുകൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
