മലപ്പുറം: സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ചുവീണ് മലപ്പുറം കുറുവ എയുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ഫര്‍സീന്‍(9)വിദ്യാര്‍ഥി മരിച്ചു. രാവിലെ പത്ത് മണിയോടെയാണ് സംഭവം. നടുവിലായി സ്ഥാപിച്ച വാതിലിന്റെ ഇടയിലൂടെ കുട്ടി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ബസിന്റെ ടയര്‍ കയറിയിറങ്ങിയാണ് വിദ്യാര്‍ഥി മരിച്ചത്.
