പേളി -ശ്രീനീ്ഷ് വിവാഹത്തിനെത്തിയത് ബിഗ് ബോസ് ഷോയിലെ നാലു താരങ്ങള്‍ മാത്രം; മറുപടിയുമായി അര്‍ച്ചന  

61 0

ബിഗ്ബോസ് ഷോയില്‍ മൊട്ടിട്ട പ്രണയം പൂവണിഞ്ഞപ്പോള്‍  ബിഗ്ബോസ് ഷോയില്‍ പങ്കെടുത്ത 16 മത്സരാര്‍ഥികളില്‍ വെറും നാലു പേര്‍ മാത്രമാണ് എത്തിയത്. ഷോയിലെ ഇണക്കുരുവികളായിരുന്ന പേളി മാണിയും ശ്രിനിഷ് അരവിന്ദും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ബിഗ്ബോസ് ഹൗസില്‍ മൊട്ടിട്ട പ്രണയമാണ് ഒമ്പതുമാസത്തിനൊടുവില്‍ വിവാഹത്തിലെത്തിയത്. എന്തുകൊണ്ട് പേളിഷ് കല്യാണത്തിന് പോയില്ലെന്ന ആരാധകന്റെ കമന്റിന് അര്‍ച്ചന നല്‍കിയ മറുപടി വൈറലായിരിക്കുന്നത്. അതേസമയം കമന്റ് വൈറലായി വിമര്‍ശനം നേരിട്ടതോടെ അര്‍ച്ചന കമന്റ് ഡിലിറ്റ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ആരംഭിച്ച ഷോയിലെ മത്സരാര്‍ഥികളായിരുന്നു ഇരുവരും. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടതോടെ ഇരുവരും അടുത്തു. ആഗസ്റ്റില്‍ ഇരുവരും പ്രണയത്തിലായി. ഇതിന് പിന്നാലെ ഷോയില്‍ വിജയിക്കാനായി ഇവര്‍ പ്രണയം അഭിനയിക്കുകയാണെന്ന് ഷോയിലെ സഹമത്സരാര്‍ഥികള്‍ തന്നെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഷോയിലെ ഭൂരിപക്ഷം പേരും ഇവരുടെ പ്രണയം ഷോ തീരുന്നതോടെ അവസാനിക്കുമെന്ന് ഒളിഞ്ഞും തെളിഞ്ഞുമെല്ലാം പറഞ്ഞിരുന്നു. ഷോയും പ്രണയവും സ്‌ക്രിപ്റ്റഡ് ആണെന്ന് പ്രേക്ഷകരും വിശ്വസിച്ചു. എന്നാല്‍ പേളിഷ് എന്ന പേരില്‍ താരങ്ങളുടെ പ്രണയം ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് എല്ലാ വിമര്‍ശനങ്ങളെയും കാറ്റില്‍പറത്തി ഷോ അവസാനിച്ച ശേഷവും ഇവര്‍ പ്രണയം തുടര്‍ന്നതാണ് കഴിഞ്ഞ ദിവസം വിവാഹത്തിലെത്തിയത്.

ബിഗ് ബോസ് ഷോയിലെ മത്സരാര്‍ത്ഥികളുടെ പടലപിണക്കങ്ങളുടെ കഥകളും പുറത്തുവന്നിരുന്നു. അര്‍ച്ചനയുടെ പത്തിരിക്കടയുടെ ഉദ്ഘാടനചടങ്ങിലും രഞ്ജിനിയുടെ ഗെറ്റ് ടുഗെദര്‍ രഞ്ജിനീയത്തില്‍ പേളി, ശ്രിനി, ഷിയാസ് തുങ്ങിയവര്‍ എത്താത്തതും. പേളി ആര്‍മി ഗെറ്റ് ടുഗെദറിന് എതിര്‍ചേരിയില്‍ പെട്ടവര്‍ എത്താത്തതും ശ്രദ്ധനേടി. അതേസമയം പേളിയുടെ കല്യാണത്തിന് സാബു, ഷിയാസ്, ഹിമ, അരിസ്റ്റോ സുരേഷ് എന്നിവര്‍ മാത്രമാണ് എത്തിയത്. മറ്റുള്ളവര്‍ ക്ഷണിക്കാത്തതിനാല്‍ ആകും വരാത്തത് എന്ന് പേളിഷ് വിവാഹത്തിന് എത്തിയ ഹിമ മനസുതുറന്നിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ പേളി കല്യാണത്തിന് ക്ഷണിച്ചില്ലെന്ന് അര്‍ച്ചന വ്യക്തമാക്കിയിരിക്കുന്നത്. സാബുവിനൊപ്പമുള്ള ഒരു ചിത്രം അര്‍ച്ചന പങ്കുവച്ചിരിരുന്ന. ഇതിന് താഴെ പേളിയുടെ കല്യാണത്തിന് പോയില്ലെയെന്ന് ആരാധകര്‍ ചോദിച്ചിരുന്നു. ഇതോടെയാണ് തന്നെ ക്ഷണിച്ചില്ലെന്ന് അര്‍ച്ചന വ്യക്തമാക്കിയത്. തന്നെ വിളിച്ചില്ലെന്നും താന്‍ എന്തുചെയ്യാനാണെന്നും ആരെ വിളിക്കണമെന്നും ആരെ വിളിക്കരുതെന്നതും അവരുടെ താല്‍പര്യമാണെന്നും ഇതുവരെ ഒന്നും മാറിയിട്ടില്ലെന്നുമാണ് അര്‍ച്ചന കുറിച്ചത്. ഇതിന് പിന്നാലെ പലരും താരത്തെ കളിയാക്കി കമന്റിട്ടു. വിളിക്കാഞ്ഞത് നന്നായെന്നും ബിഗ്ബോസിനുളളിലും പുറത്തും ചെയ്തതുകൂട്ടിയ കാര്യങ്ങള്‍ കൊണ്ടാണ് പേളി വിളിക്കാത്തതെന്നും കമന്റുകള്‍ എത്തി. ഇതോടെ തന്റെ മറുപടിയും നെഗറ്റീവ് കമന്റ്സുമെല്ലാം താരം ഡീലിറ്റ് ചെയ്തു.

Related Post

റിമി ടോമിയോട് സൈബര്‍ ലോകം മോശമായി പ്രതികരിക്കുന്നതെന്തിന്; യുവാവിന്റെ പ്രതികരണ കുറിപ്പ് ചര്‍ച്ചയായി  

Posted by - May 12, 2019, 11:10 pm IST 0
ടെലിവിഷന്‍ അവതാരകയും ഗായികയും നടിയുമായ വിവാഹമോചന വാര്‍ത്തയോടു സൈബര്‍ ലോകത്തെ മലയാളികള്‍ വളരെ മോശമായ വിധത്തിലാണ് പ്രതികരിച്ചത്. നീണ്ട 11 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം റിമിയും ഭര്‍ത്താവ്…

ബാലുവും സുരേന്ദ്രനും സീരിയലിലും ജീവിതത്തിലും സഹോദരങ്ങള്‍  

Posted by - May 12, 2019, 11:05 pm IST 0
മലയാളി പ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുടുംബസീരിയലാണ് ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും. ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങള്‍ നര്‍മത്തിന്റെ മേമ്പോടിയൊടെ അവതരിപ്പിക്കുന്ന ഈ സീരിയല്‍ ലോകമെങ്ങുമുള്ള മലയാളികള്‍…

Leave a comment