മലയാളി പ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുടുംബസീരിയലാണ് ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും. ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങള്‍ നര്‍മത്തിന്റെ മേമ്പോടിയൊടെ അവതരിപ്പിക്കുന്ന ഈ സീരിയല്‍ ലോകമെങ്ങുമുള്ള മലയാളികള്‍ പ്രിയങ്കരമാണ്. ചാനലിലൂടെ കാണുന്നതിനേക്കാള്‍ എത്രയോ ഇരട്ടിയാളുകളാണ് ഉപ്പു മുളകും യുട്യൂബിലൂടെ കാണുന്നത്. സീരിയലില്‍ നായകനായ ബാലുവിനെ അവതരിപ്പിക്കുന്നത് ബിജു സോപാനമാണ്. ബിജുവിന്റെ സഹോദരനായ സുരേന്ദ്രനായി എത്തുന്നത് ബിനോജ് കുളത്തൂരാണ്. ഇരുവരെയും കണ്ടാല്‍ യഥാര്‍ത്ഥ സഹോദരങ്ങളാണെന്നേ പറയൂ എന്ന തുടക്കം മുതലേ എല്ലാവരും അഭിപ്രായപ്പെട്ടിരുന്നു. ബിജുവിന്റെ യഥാര്‍ഥ സഹോദരന്‍ തന്നെയാണ് സുരേന്ദ്രന്‍ എന്ന കഥാപാത്രമായി എത്തുന്നതെന്ന വിവരം പുറത്തുവന്നതോടെ പ്രേക്ഷകരുടെ കൗതുകമിരട്ടിച്ചു.
നെയ്യാറ്റിന്‍കര കുളത്തൂരാണ് ബിജുവിന്റെയും ബിനോജിന്റെയും സ്വദേശം. ചേട്ടന്‍ ബിജു തന്നേക്കാള്‍ അഞ്ചു വയസ്സിനു മൂത്തതാണെങ്കിലും ഞങ്ങള്‍ തമ്മില്‍ എടാ പോടാ ബന്ധമാണ് എന്നാണ് ബിനോജ് പറയുന്നത്. മാധവന്‍തമ്പിയുടെയും അമ്മ വസന്തകുമാരിയുടെയും മക്കളാണ് ബിജുവും ബിനോജും. ബിന്ദുവാണ് ഇവരുടെ സഹോദരി. സാമ്പത്തികമായി താഴെത്തട്ടിലുള്ള കുടുംബമായിരുന്നു ഇവരുടേത്. ബിജു സോപാനം ചെറുപ്പത്തില്‍ത്തന്നെ നാടകത്തിലൂടെ കലാരംഗത്തേക്ക് പോയി. ബിനോജാകട്ടെ 16 വര്‍ഷം പോണ്ടിച്ചേരിയില്‍ ഐടി കമ്പനികളിലെ കാന്റീന്‍ കോണ്‍ട്രാക്ടറായി ജോലി ചെയ്താണ് നാട്ടിലേക്ക് തിരികേ എത്തിയത്.
പോണ്ടിച്ചേരിയില്‍ നിന്നെത്തി എതെങ്കിലും ചെയ്യണമെന്ന് ഉറപ്പിച്ച് നാട്ടില്‍ നിന്ന സമയത്താണ് ഉപ്പും മുളകും സീരിയലില്‍ ചേട്ടന്‍ അഭിനയിച്ച് കസറുന്നത് ബിനോജ് കണ്ട്ത്. തമാശയ്ക്ക് ഒന്നു സീരിയലില്‍ മുഖം കാണിക്കണമെന്നേ അപ്പോഴും കരുതിയുള്ളു. പക്ഷേ പിന്നീട് ഒരു സ്ഥിരം കഥാപാത്രമായി മാറി. സുരേന്ദ്രന്‍ ഇടയ്ക്കിടയ്ക്ക് ചെന്ന് കയറുന്ന അതിഥിയാണെങ്കിലും, വാഴക്കാലയിലുള്ള ആ വീട് ഇപ്പോള്‍ ബിനോജിന് സ്വന്തം കുടുംബം പോലെയാണ്. പാറുക്കുട്ടിയുടെ കളിചിരികള്‍ കാണാനാണ് ഏറ്റവും സന്തോഷംമെന്നും അവളാണ് ഇപ്പോള്‍ ആ വീട്ടിലെ താരമെന്നും ബിനോജ് പറയുന്നു.
ബിനോജിന്റെ ഭാര്യ അഞ്ജന വീട്ടമ്മയാണ്. മക്കള്‍ സിദ്ധാര്‍ഥ് നാലാം ക്ലാസിലും സതീര്‍ഥ് രണ്ടിലും പഠിക്കുന്നു.