അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കരുണാനിധിയുടെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് 

206 0

ചെന്നൈ: അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.ആല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലെ ഐസിയുവില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ കരുണാനിധി. 

മൂത്രാശയ അണുബാധയും രക്തസമ്മര്‍ദം കുറഞ്ഞതും മൂലമായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരുന്നുകളോട് കരുണാനിധി പ്രതികരിക്കുന്നുണ്ടെന്നും യന്ത്രങ്ങളുടെ സഹാമില്ലാതെ അദ്ദേഹം ശ്വസിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടകള്‍ പറയുന്നത്.  അതേസമയം, ആശുപത്രി പരിസരത്തു തടിച്ചുകൂടിയവരെ പിരിച്ചുവിടാന്‍ പൊലീസ് ശ്രമിച്ചുവരികയാണ്.

Related Post

ലോക്‌സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ സംവരണം നിർത്തലാക്കി

Posted by - Dec 5, 2019, 10:07 am IST 0
ന്യൂഡല്‍ഹി: ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ലോക്‌സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണം നിര്‍ത്തലാക്കി. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനുള്ള സംവരണം പത്തു വര്‍ഷത്തേയ്ക്കു കൂടി നീട്ടുന്നതിനുള്ള…

മുംബൈയില്‍ ഫ്ളാറ്റില്‍ തീപിടിത്തം

Posted by - Nov 14, 2018, 08:04 am IST 0
മുംബൈ: അന്ധേരിയില്‍ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിച്ചു. ചൊവ്വാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്‍റെ പത്തും പതിനൊന്നും നിലകളിലെ അപ്പാര്‍ട്ടുമെന്‍റുകളിലാണ് തീപടര്‍ന്നതെന്ന് അഗ്നിശമനസേന അറിയിച്ചു. തീപിടിത്തമുണ്ടാകാനുള്ള…

  രവിഷ് കുമാറിന് 2019 റാമോൺ മഗ്‌സേസെ അവാർഡ് ലഭിച്ചു

Posted by - Sep 9, 2019, 05:09 pm IST 0
മനില: ഏഷ്യൻ നൊബേൽ സമ്മാന പതിപ്പായി കണക്കാക്കപ്പെടുന്ന റാമോൺ  മഗ്സെസെ അവാർഡ് പ്രമുഖ ഇന്ത്യൻ പത്രപ്രവർത്തകനായ രവിഷ് കുമാറിന്  ലഭിച്ചു. എൻ‌ഡി‌ടി‌വി ഇന്ത്യയുടെ സീനിയർ എക്സിക്യൂട്ടീവ് എഡിറ്ററും…

പൗരത്വ ഭേദഗതിക്കെതിരെ  ലഖ്‌നൗവില്‍ പ്രതിഷേധിച്ച സ്ത്രീകള്‍ക്കെതിരേ കലാപ കുറ്റം ചുമത്തി കേസെടുത്തു 

Posted by - Jan 21, 2020, 12:28 pm IST 0
ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരേ ലഖ്‌നൗവിലെ ക്ലോക്ക് ടവറില്‍ പ്രതിഷേധിച്ച സ്ത്രീകള്‍ക്കെതിരേ കലാപ കുറ്റമടക്കം ചുമത്തി കേസെടുത്തു. വെള്ളിയാഴ്ച രാത്രിയോടെ ആരംഭിച്ച അനിശ്ചിത കാല പ്രതിഷേധ സമരത്തില്‍…

ഒഡിഷയിലെ സലഗാവില്‍ തീവണ്ടി പാളം തെറ്റി

Posted by - Jan 16, 2020, 11:30 am IST 0
ഭുവനേശ്വര്‍: ഒഡിഷയിലെ സലഗാവില്‍ തീവണ്ടി പാളം തെറ്റി, ഇരുപത് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരുടെ ആരുടേയും നില ഗുരുതരമല്ല. ഇതിനെ…

Leave a comment