അധോലോകത്തലവന്‍ ജയിലിനുള്ളില്‍ വെടിയേറ്റു മരിച്ചു 

257 0

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ അധോലോകത്തലവന്‍ ജയിലിനുള്ളില്‍ വെടിയേറ്റു മരിച്ചു. മുന്ന ബജ്‌രംഗിയെന്ന് അറിയപ്പെടുന്ന പ്രേം പ്രകാശാണ് ബാഗ്പത് ജില്ലാ ജയിലിനുള്ളില്‍ വച്ച്‌ തിങ്കളാഴ്ച പുലര്‍ച്ചെ 6.30 ഓടെ കൊല്ലപ്പെട്ടത്. ബി എസ് പി എം എല്‍ എ കൃഷ്ണാനന്ദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കാനിരിക്കുന്നതിനിടെയാണ് മുന്ന കൊല്ലപ്പെട്ടത്. ജൂലായ് ഏഴിനാണ് ഝാന്‍സിയിലെ ജയിലില്‍നിന്ന് ബാഗ്പതിയിലെ ജില്ലാജയിലിലേക്ക് മുന്നയെ കൊണ്ടുവന്നത്. 

കോടതിയില്‍ ഹാജരാക്കുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ബാഗ്പതിലെ ജയിലിലേക്ക് മുന്നയെ മാറ്റിയത്. സഹതടവുകാരനും എതിരാളിയുമായ സുനില്‍ റാഠിയാണ് മുന്നയ്ക്കു നേരെ വെടിയുതിര്‍ത്തതെന്ന് പോലീസിനെ ഉദ്ധരിച്ച്‌ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. പിസ്റ്റള്‍ ഉപയോഗിച്ചാണ് സുനില്‍ വെടിയുതിര്‍ത്തത്. 2012 ല്‍ ജയിലിലായിരിക്കെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്ന മത്സരിച്ചിട്ടുണ്ടെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. അപ്‌നാ ദളിന്റെയും പീസ് പാര്‍ട്ടിയുടെയും സംയുക്ത സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്. 

തിരഞ്ഞെടുപ്പില്‍ 12 ശതമാനം വോട്ടു നേടി മൂന്നാംസ്ഥാനത്ത് എത്തിയിരുന്നു. 2005ലാണ് മുന്നയും സംഘവും ചേര്‍ന്ന് കൃഷ്ണാനന്ദിനെ വെടിവച്ചു കൊലപ്പെടുത്തിയത്. തുടര്‍ന്ന് 2009 ല്‍ ജയിലിലായി. മുന്നയെ വ്യാജ ഏറ്റുമുട്ടലില്‍ വധിക്കാന്‍ ഉത്തര്‍ പ്രദേശ് പോലീസിന്റെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് ശ്രമിക്കുന്നെന്ന ആരോപണവുമായി ഭാര്യ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. നാല്‍പത് കൊലപാതക കേസുകളിലെ പ്രതിയായിരുന്ന മുന്നയുടെ പേരില്‍ തട്ടിക്കൊണ്ടു പോകല്‍ കേസുകളുമുണ്ട്.

Related Post

മഹാരാഷ്ട്രയില്‍ നാളെ  വിശ്വാസ വോട്ടെടുപ്പ് നടത്തണം: സുപ്രീം കോടതി 

Posted by - Nov 26, 2019, 11:17 am IST 0
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഫഡ്‌നാവിസ് ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി  ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതിവിധിച്ചു .  പ്രോടേം സ്പീക്കറാകും വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിക്കുക. രഹസ്യബാലറ്റ് പാടില്ലെന്നും…

'ഗോഡ്‌സെ ഹിന്ദു തീവ്രവാദി' പരാമര്‍ശം: കമല്‍ഹാസന് മുന്‍കൂര്‍ ജാമ്യം  

Posted by - May 20, 2019, 11:05 pm IST 0
ചെന്നൈ: 'ഗോഡ്‌സെ ഹിന്ദു തീവ്രവാദി' പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം പ്രസിഡന്റും നടനുമായ കമല്‍ഹാസന് മദ്രാസ് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം. കമല്‍ ഹാസനെ ഈ കേസിന്റെ അടിസ്ഥാനത്തില്‍…

കശ്മീരിൽ 8 ലഷ്കർ ഇ ത്വയ്‌ബ ഭീകരർ പിടിയിൽ

Posted by - Sep 10, 2019, 10:11 am IST 0
ന്യൂ ഡൽഹി : ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ ഭീഷണി യുണ്ടെന്ന മുന്നറിയിപ്പിന് പുറകേ  കശ്മീരിൽ 8 ലഷ്കർ ഇ ത്വയ്‌ബ ഭീകരർ കശ്മീർ പോലീസിന്റെ പിടിയിലായി. കശ്മീരിലെ സോപോറിൽ…

കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി: നീണ്ട ക്യൂവിന് സാക്ഷ്യം വഹിച്ച് പോളിങ് ബൂത്ത്

Posted by - May 12, 2018, 07:49 am IST 0
ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മംഗളൂരു, ദക്ഷിണ കന്നഡ ഉള്‍പ്പെടെയുള്ള മേഖലകളില്‍ രാവിലെ മുതല്‍ തന്നെ നീണ്ട ക്യൂ…

സോഷ്യൽ മീഡിയ കാരണം ഭർത്താവ് ഭാര്യയെ കൊന്നു

Posted by - Apr 18, 2018, 06:30 am IST 0
സോഷ്യൽ മീഡിയ കാരണം ഭർത്താവ് ഭാര്യയെ കൊന്നു സോഷ്യൽ മീഡിയയ്ക്ക് അടിമയായ ഭാര്യ ലക്ഷ്‌മിയെ (32) ഭർത്താവ് ഹരിഓം (35) കൊന്നു. ഗുരുഗ്രാമിലെ സെക്ടറിലാണ് സംഭവം.ഭാര്യയുടെ അമിത…

Leave a comment