ബിജെപി എംഎൽഎ പൂർണേഷ് മോദി നൽകിയ അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സൂറത്ത് കോടതിയിൽ ഹാജരായി. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും നിശ്ശബ്ദനാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു .മോദിയെന്ന് പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന പരാമർശം നടത്തിയതിനെതിരെയാണ് പൂർണേഷ് മോദി കേസ് നൽകിയത്. കർണാടകയിലെ കോളാറിൽ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുൽ വിവാദ പരാമർശം നടത്തിയത് .കേസ് പരിഗണിക്കുന്നത് കോടതി ഡിസംബർ പത്തിലേക്ക് മാറ്റി.
