ന്യൂഡല്‍ഹി: നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജിയുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നു. മാനവ ശാക്തീകരണത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം വ്യക്തമാണ്. വിവിധ വിഷയങ്ങളില്‍ ഞങ്ങള്‍ തമ്മില്‍ സംഭാഷണംനടത്തി. അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍ ഇന്ത്യ അഭിമാനിക്കുന്നു.അദ്ദേഹത്തിന്റെ എല്ലാവിധ ഭാവി ഉദ്യമങ്ങള്‍ക്കും ആശംസകള്‍ നേരുന്നു- അഭിജിത് ബാനര്‍ജിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മോദി ട്വിറ്ററില്‍ എഴുതി.
