അഭിലാഷ് ടോമിയെ വിശാഖപട്ടണത്തെത്തിച്ചു

134 0

കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് റെയ്സിനിടെ ഗുരുതരമായി പരുക്കേറ്റ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ വിശാഖപട്ടണത്തെത്തിച്ചു. ന്യൂ ആംസ്റ്റര്‍ഡാം ദ്വീപില്‍ നിന്നും നാവികസേനയുടെ ഐഎന്‍എസ് സത്പുരയിലാണ് അദ്ദേഹത്തെ സുരക്ഷിതനായി തീരത്തെത്തിച്ചത്. അഭിലാഷ് ടോമിയെ മുംബൈയിലേക്ക് കൊണ്ടുപൊകാനാണ് നേരത്തെ തിരുമാനിച്ചിരുന്നത് എങ്കിലും പിന്നിട് വിശാഖപട്ടണത്തേക്ക് കപ്പലിന്റെ ഗതി മാറ്റുകയായിരുന്നു.

വൈകിട്ട് മൂന്നരയോടെ ഐഎന്‍എസ് സത്പുരയില്‍ വിശാഖപട്ടണത്താണ് അഭിലാഷ് ടോമി എത്തിയത്. വിശാഖപട്ടണത്തെ നാവിക ആസ്ഥാനത്തുള്ള ആശുപത്രിയില്‍ അഭിലാഷ് ടോമി ചികിത്സയിലാണ്. അഭിലാഷ് ടോമിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അവിടെയെത്തിയിട്ടുണ്ട്. അതേസമയം കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി അഭിലാഷ് ടോമിയെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ നാവിക സേന ആലോചിക്കുന്നതായും സൂചനയുണ്ട്.

Related Post

ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിയുടെ നഗ്ന വീഡിയോ പകര്‍ത്തി ഡോക്ടര്‍: പിന്നീട് ഉണ്ടായത് നാടകീയ സംഭവങ്ങൾ 

Posted by - May 2, 2018, 08:38 am IST 0
ചികില്‍സയ്ക്കിടെ യുവതിയുടെ നഗ്നവിഡിയോ പകര്‍ത്താന്‍ ശ്രമിച്ച ഡോക്ടര്‍ പിടിയിലായി. ചെന്നൈ മൈലാപ്പൂരിലെ ഡോ.ശിവഗുരുനാഥനാണ് പിടിയിലായത്. നെഞ്ചു വേദനയ്ക്ക് ചികിത്സയ്ക്ക് എത്തിയ യുവതിയുടെ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെ മുറിക്കു പുറത്താക്കിയ…

ആര്‍.എസ്. പുര മേഖലയില്‍ വീടുകള്‍ കത്തിനശിച്ചു

Posted by - May 27, 2018, 10:00 am IST 0
ആര്‍.എസ്. പുര: ജമ്മു കശ്മീരിലെ ആര്‍.എസ്. പുര മേഖലയില്‍ വീടുകള്‍ കത്തിനശിച്ചു. 40 വീടുകളാണ് കത്തി നശിച്ചതെന്ന് അഗ്നിശമന സേന അറിയിച്ചു. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റ്…

സുരക്ഷാ അവലോകനം: ജനറൽ ബിപിൻ റാവത് ജമ്മു കശ്മീരിൽ 

Posted by - Aug 30, 2019, 03:02 pm IST 0
ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ആദ്യമായി ആർമി ചീഫ് ജനറൽ ബിപിൻ റാവത്ത് ഇന്ന് ശ്രീനഗർ സന്ദർശിക്കും. ജനറൽ റാവത്ത് സന്ദർശന വേളയിൽ താഴ്വരയിലെ സുരക്ഷാ…

ഡല്‍ഹി കലാപത്തിൽ  മരണം 27 ആയി, 106 പേര്‍ അറസ്റ്റിലായി

Posted by - Feb 27, 2020, 09:13 am IST 0
ന്യൂഡല്‍ഹി:  ഡല്‍ഹി കലാപത്തില്‍ ഇതുവരെ 27 പേര്‍ കൊല്ലപ്പെട്ടുവെന്നും 18 കേസുകളെടുത്തെന്നും 106 പേര്‍ അറസ്റ്റിലായെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. സംഘര്‍ഷ ബാധിത പ്രദേശങ്ങളിലേക്ക് ഉന്നത പോലീസ്…

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ വസ്തുവകകൾ കണ്ടുകെട്ടാനുള്ള നടപടി ഉത്തർ പ്രദേശ് സർക്കാർ തുടങ്ങി

Posted by - Dec 22, 2019, 09:36 am IST 0
ലഖ്‌നൗ : പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ വസ്തുവകകൾ കണ്ടുകെട്ടാനുള്ള നടപടി ഉത്തർ പ്രദേശ് സർക്കാർ തുടങ്ങി. പൊതുമുതൽ നശിപ്പിക്കുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാമെന്ന 2018ലെ സുപ്രീം കോടതി…

Leave a comment