ന്യൂഡല്‍ഹി: ഡല്‍ഹി കലാപം ആസൂത്രിതമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കലാപത്തിന് കാരണം ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗമായിരുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പ് സമയത്തും ഇതുണ്ടായ താണെന്നും സോണിയ പറഞ്ഞു . അക്രമങ്ങള്‍ തടയുന്നതില്‍ കേന്ദ്ര സര്‍ക്കാരും ഡല്‍ഹി സര്‍ക്കാരും പരാജയപ്പെട്ടു. സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
