ഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരില്‍ മന്ത്രിമാര്‍ക്കുള്ള വകുപ്പുകള്‍ പ്രഖ്യാപിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആഭ്യന്തര മന്ത്രിയാവും. ഒന്നാം മോദി സര്‍ക്കാരില്‍ ആഭ്യന്തരം കൈകാര്യം ചെയ്ത രാജ്‌നാഥ് സിങ് ഇക്കുറി പ്രതിരോധ മന്ത്രിയാണ്. കന്നിക്കാരനായ എസ്. ജയശങ്കര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതല വഹിക്കും. മുന്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ഇത്തവണ ധനകാര്യ മന്ത്രിയാകും. നിതിന്‍ ഗഡ്കരി ഗതാഗത മന്ത്രിയാവും. മോദി മന്ത്രിസഭയിലെ മലയാളി സാന്നിധ്യമായ വി. മുരളീധരന്‍ വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രിയായും ചുമതലയേല്‍ക്കും.പ്രധാനമന്തി ഉള്‍പ്പെടെ 58 പേരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്.
പുതിയ മോദി സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടി ഉടന്‍ പ്രഖ്യാപിക്കും. വന്‍ സാമ്പത്തിക പരിഷ്‌കരണം ഉണ്ടാകുമെന്നാണ് സൂചന. എയര്‍ ഇന്ത്യയടക്കം 42 പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കമുണ്ടാകും. തൊഴില്‍ നിയമങ്ങള്‍ ഉദാരമാക്കും. വ്യവസായ വികസനത്തിന് സ്ഥലമേറ്റെടുത്ത് ഭൂബാങ്ക് സജ്ജമാക്കും തുടങ്ങിയ കര്‍മ പദ്ധതികള്‍ക്കാവും ഉടന്‍ രൂപം നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്.
മന്ത്രിമാരും വകുപ്പുകളും ഇങ്ങനെ:
നരേന്ദ്രമോദി (പ്രധാനമന്ത്രി) – കേന്ദ്രപേഴ്‌സണല്‍ മന്ത്രാലയം, ആണവമന്ത്രാലയം, ബഹിരാകാശം, പോളിസി സംബന്ധമായ മറ്റ് കാര്യങ്ങള്‍, വേറെ മന്ത്രിമാര്‍ക്ക് നല്‍കാത്ത എല്ലാ വകുപ്പുകളും
രാജ്നാഥ് സിംഗ് – പ്രതിരോധം
അമിത് ഷാ – ആഭ്യന്തരം
നിതിന്‍ ജയ്‌റാം ഗഡ്കരി – പൊതുഗതാഗതം/റോഡ്/ഹൈവേ, ചെറുകിട വ്യവസായങ്ങള്‍
ഡി വി സദാനന്ദ ഗൗഡ – രാസ, വള മന്ത്രാലയം
നിര്‍മലാ സീതാരാമന്‍ – ധനകാര്യം, കോര്‍പ്പറേറ്റ് അഫയേഴ്‌സ്
രാം വിലാസ് പസ്വാന്‍ – ഭക്ഷ്യ, ഉപഭോക്തൃ, പൊതുവിതരണ മന്ത്രാലയം
നരേന്ദ്രസിംഗ് തോമര്‍ – കൃഷി, കര്‍ഷകക്ഷേമം, ഗ്രാമവികസനം, പഞ്ചായത്തീരാജ്
രവിശങ്കര്‍ പ്രസാദ് – നിയമം, കമ്മ്യൂണിക്കേഷന്‍സ്, ഐടി
ഹര്‍സിമ്രത് കൗര്‍ ബാദല്‍ – ഫുഡ് പ്രോസസിംഗ് വ്യവസായങ്ങള്‍
തവര്‍ ചന്ദ് ഗെഹ്‌ലോട്ട് – സാമൂഹ്യനീതി
എസ് ജയശങ്കര്‍ – വിദേശകാര്യം
രമേശ് പൊഖ്‌റിയാല്‍ നിശാങ്ക് – മാനവശേഷി വിഭവമന്ത്രാലയം
അര്‍ജുന്‍ മുണ്ട – പട്ടികവര്‍ഗ വികസനം
സ്മൃതി ഇറാനി – വനിതാ ശിശുക്ഷേമ മന്ത്രാലയം
ഹര്‍ഷ് വര്‍ധന്‍ – ആരോഗ്യ, കുടുംബക്ഷേമം, ശാസ്ത്രസാങ്കേതിക വികസനം, എര്‍ത്ത് സയന്‍സസ്
പ്രകാശ് ജാവദേക്കര്‍ – പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാനം – വാര്‍ത്താ വിതരണ മന്ത്രാലയം
പിയൂഷ് ഗോയല്‍ – റെയില്‍വേ, വാണിജ്യം
ധര്‍മേന്ദ്രപ്രധാന്‍ – പെട്രോളിയം, നാച്ചുറല്‍ ഗ്യാസ്, സ്റ്റീല്‍
മുക്താര്‍ അബ്ബാസ് നഖ്‌വി – ന്യൂനപക്ഷ ക്ഷേമം
പ്രഹ്‌ളാദ് ജോഷി – പാര്‍ലമെന്ററി കാര്യമന്ത്രി
മഹേന്ദ്രനാഥ് പാണ്ഡെ – സ്‌കില്‍ ഡെവലെപ്‌മെന്റ്
എ ജി സാവന്ത് – ഹെവി ഇന്‍ഡസ്ട്രീസ്
ഗിരിരാജ് സിംഗ് – മൃഗക്ഷേമം, ഡയറി, ഫിഷറീസ്
ഗജേന്ദ്ര സിംഗ് ശെഖാവത് – ജലവകുപ്പ്
സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാര്‍
സന്തോഷ് കുമാര്‍ ഗാംഗ്‌വര്‍ – തൊഴില്‍
റാവു ഇന്ദര്‍ജീത് സിംഗ് – സ്റ്റാറ്റിസ്റ്റിക്, പദ്ധതി നടത്തിപ്പ്, പ്ലാനിംഗ് മന്ത്രാലയം
ശ്രീപദ് നായിക് – ആയുര്‍വേദം, യോഗ, നാച്ചുറോപ്പതി, ആയുഷ്, പ്രതിരോധസഹമന്ത്രി
ജിതേന്ദ്രസിംഗ് – പിഎംഒ സഹമന്ത്രി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം, പേഴ്‌സണല്‍, ബഹിരാകാശം, ആണവോര്‍ജം എന്നിവ (പ്രധാനമന്ത്രിയുടെ സഹമന്ത്രി)
കിരണ്‍ റിജ്ജു – കായിക, ന്യൂനപക്ഷ സഹമന്ത്രി
പ്രഹ്‌ളാദ് സിംഗ് പട്ടേല്‍ – സാംസ്‌കാരികം, ടൂറിസം
രാജ് കുമാര്‍ സിംഗ് – ഊര്‍ജം, സ്‌കില്‍ വികസനം സഹമന്ത്രി
ഹര്‍ദീപ് സിംഗ് പുരി – ഹൗസിംഗ്, സിവില്‍ ഏവിയേഷന്‍, കൊമേഴ്‌സ് സഹമന്ത്രി
മന്‍സുഖ് മാണ്ഡവ്യ – ഷിപ്പിംഗ് മന്ത്രി, രാസ, വള സഹമന്ത്രി.
സഹമന്ത്രിമാര്‍
ഫഗ്ഗന്‍സിംഗ് കുലസ്ഥെ – സ്റ്റീല്‍
അശ്വിനി കുമാര്‍ ചൗബെ – ആരോഗ്യം
അര്‍ജുന്‍ റാം മേഘ്‌വാള്‍ – പാര്‍ലമെന്ററി കാര്യം, ഹെവി ഇന്‍ഡസ്ട്രീസ്, പൊതുമേഖല
വി കെ സിംഗ് – റോഡ്, ഹൈവേ വികസനം
ശ്രീകൃഷന്‍ പാല്‍ – സാമൂഹ്യക്ഷേമം
ധാന്‍വെ റാവുസാഹിബ് ദാദാറാവു – ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണം
ജി കിഷന്‍ റെഡ്ഡി – ആഭ്യന്തരസഹമന്ത്രി
പുരുഷോത്തം രൂപാല – കൃഷി
രാംദാസ് അഠാവ്‌ലെ – സാമൂഹ്യനീതി
നിരഞ്ജന്‍ ജ്യോതി – ഗ്രാമവികസനം
ബബുല്‍ സുപ്രിയോ – പരിസ്ഥിതി
സഞ്ജീവ് കുമാര്‍ ബല്യാന്‍ – മൃഗക്ഷേമം, ഡയറി, ഫിഷറീസ്
ധോത്രെ സഞ്ജയ് ശാംറാവു – മാനവവിഭവശേഷി, വാര്‍ത്താ വിതരണം, ഐടി
അനുരാഗ് ഠാക്കൂര്‍ – ധനകാര്യം, കോര്‍പ്പറേറ്റ് അഫയേഴ്‌സ്
അംഗാദി സുരേഷ് ചന്ന ബാസപ്പ – റെയില്‍വേ
നിത്യാനന്ദ് റായ് – ആഭ്യന്തരം
രത്തന്‍ ലാല്‍ കട്ടാരിയ – ജലം, സാമൂഹ്യനീതി
വി മുരളീധരന്‍ – വിദേശകാര്യം, പാര്‍ലമെന്ററികാര്യം
രേണുക സിംഗ് – പട്ടികജാതി, പട്ടികവര്‍ഗം
സോംപ്രകാശ് – കൊമേഴ്‌സ്
രാമേശ്വര്‍ തേലി – ഫുഡ് പ്രോസസിംഗ്
പ്രതാപ് ചന്ദ്ര സാരംഗി – ചെറുകിട വ്യവസായം, ഡയറി, ഫിഷറീസ്, മൃഗക്ഷേമം
കൈലാശ് ചൗധുരി – കൃഷി
ദേബശ്രീ ചൗധുരി – വനിതാശിശുക്ഷേമം