ന്യൂ ഡൽഹി : അയോദ്ധ്യ കേസിൽ സുപ്രീം കോടതിയുടെ അന്തിമ വിധിയിൽ തൃപ്തരല്ലെന്ന് സുന്നി വഖഫ് ബോർഡ്. കേസിൽ വഖഫ് ബോർഡിന്റെ വാദങ്ങൾ നിലനിൽക്കുന്നുവെന്ന് പറഞ്ഞ സുപ്രീം കോടതി എന്നാൽ ഭൂമിയിൽ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ വഖഫ് ബോർഡിന് തെളിയിക്കാൻ കഴിഞ്ഞില്ല.
കോടതി വിധിയെ ബഹുമാനിക്കുന്നെവെന്നും പുനഃപരിശോധനാ ഹർജി സമർപ്പിക്കുന്ന കാര്യത്തിൽ വിശദമായ ചർച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്നും സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകൻ സഫർയാബ് ജീലാനി പറഞ്ഞു.