ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീംകോടതി സുപ്രധാന വിധി പ്രസ്താവിച്ചു.തർക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് അയോധ്യയില്‍ പകരം അഞ്ചേക്കര്‍ ഭൂമി കണ്ടെത്തിനല്‍കണമെന്നും സുപ്രീംകോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്.അയോധ്യയിലെ ക്രമസമാധാനനില നേരിട്ടു വിലയിരുത്തിയശേഷമാണ് അവധി ദിവസമായ ശനിയാഴ്ച വിധിപറയാന്‍ കോടതി നിശ്ചയിച്ചത്
