കോയമ്പത്തൂര്‍: അവിനാശി ബസ് അപകടത്തിൽ കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ പാലക്കാട് സ്വദേശി ഹേമരാജ് കീഴടങ്ങി. പുലര്‍ച്ചെ മൂന്നരയോടെ, കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിനടുത്ത് അവിനാശിയില്‍ വെച്ചാണ് അപകടമുണ്ടായത്. ടൈല്‍സുമായി കേരളത്തില്‍നിന്നു പോയ കണ്ടെയ്‌നര്‍ ലോറിയാണ് ബസില്‍ ഇടിച്ചത്. പത്തുപേര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.
