തിരുവനന്തപുരം: ഇന്റര്‍നെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി അധികൃതര്‍. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളുമടക്കം ഇന്റര്‍നെറ്റുവഴിയും മറ്റും പ്രചരിപ്പിക്കുന്നത് തടയാന്‍ നോഡല്‍ സെല്ലാണ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ രൂപീകരിച്ചു. ഇത്തരത്തില്‍ കുട്ടികളുടെയോ സ്ത്രീകളുടേയൊ ചിത്രങ്ങളും മറ്റും പ്രചരിച്ചാല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ സജ്ജമാക്കിയ www.cyberpolice.gov.in കേന്ദ്രീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി പരാതി നല്‍കാം.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഈ പോര്‍ട്ടലിലേക്ക് കണക്ടിവിറ്റി നല്‍കിയിട്ടുണ്ട്. സംസ്ഥാനം മുഴുവന്‍ ഈ സെല്ലിന്റെ അധികാരപരിധിയിലാണ്. ക്രൈം റെക്കോഡ്സ് ബ്യൂറോ എ.ഡി.ജി.പി നോഡല്‍ ഓഫീസറായിരിക്കും. കൂടാതെ പരാതികള്‍ ഫോണിലൂടെ കൈമാറാന്‍ 155260 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പര്‍ പിന്നീട് നിലവില്‍ വരും.