ഗോഹട്ടി: അസമിലെ ബിജെപി സര്‍ക്കാര്‍ മതപഠനം സർക്കാർ ചിലവിൽ വേണ്ടെന്നു തീരുമാനിച്ചു. തീരുമാനത്തിന്റെ ഭാഗമായി മദ്രസകള്‍ക്കും സംസ്‌കൃതപഠന കേന്ദ്രങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കി വന്ന സാമ്പത്തിക സഹായം അവസാനിപ്പിച്ചു. ഇതോടെ സംസ്ഥാനത്ത് 614 മദ്രസകള്‍ക്കും 101 സംസ്‌കൃതപഠന കേന്ദ്രങ്ങള്‍ക്കും ഇനി സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണ കിട്ടില്ല. ഒരു മതേതരരാജ്യത്ത് അറബി പഠിപ്പിക്കാനും മതപരമായ കാര്യങ്ങള്‍ പഠിപ്പിക്കാനും സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്നത് ശരിയായ കാര്യമല്ലെന്ന് വിദ്യാഭ്യാസമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ വ്യക്തമാക്കി.
