മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വം നല്‍കിയ റാലിയില്‍ 50,000ല്‍ അധികം ആളുകള്‍ പങ്കെടുത്തു. അസമിലെ ജനങ്ങള്‍ക്ക് സമാധാനവും പുരോഗതിയും വേണമെന്ന് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മുഖ്യമന്ത്രി അറിയിച്ചു. പൗരത്വ നിയമത്തില്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിക്കുകയാണ് ചെയ്യുന്നത്. അസമിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നതായും സോനോവാള്‍ അറിയിച്ചു.
